വലിയപറമ്പ്: കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ലൈഫ് മിഷൻ പദ്ധതി യു.ഡി.എഫും ബി.ജെ.പി.യും തടസ്സപ്പെടുത്തുകയാണെന്ന് സി.പി.എം. കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. വലിയപറമ്പ് പാലം സൈറ്റിൽ നടന്ന എൽ.ഡി.എഫ്. തിരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോടതിഭാഷയിൽ പറഞ്ഞാൽ സി.ബി.ഐ. കൂട്ടിലിട്ട തത്തയാണ്. എന്നാൽ, തന്നോട് ചോദിച്ചാൽ കൂട്ടിലിട്ട പട്ടിയാണെന്നേ പറയൂ. ഇതിന്റെപേരിൽ ജയിലിൽ പോകാനും മടിയില്ലെന്ന് അദ്ദേഹം പറഞ്ഞു.ലൈഫ് മിഷൻ പദ്ധതിയിൽ എന്തെങ്കിലും തരത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെങ്കിൽ അതിനെ ന്യായീകരിക്കുന്നില്ല. ക്രമക്കേടുകൾ അന്വേഷിക്കാൻ ഇവിടെ വിജിലൻസ് സംവിധാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുയോഗത്തിൽ മധുസൂധനൻ കാരണത്ത് അധ്യക്ഷതവഹിച്ചു. എം.രാജഗോപാലൻ എം.എൽ.എ., ഇ.കുഞ്ഞിരാമൻ, ജില്ലാ പഞ്ചായത്ത് സ്ഥാനാർഥി സി.ജെ.സജിത്ത്, ബ്ലോക്ക് സ്ഥാനാർഥി കെ.അനിൽകുമാർ, വി.വി.സജീവൻ, കെ.ഭാസ്കരൻ, പി.ശ്യാമള, കെ.പി.ബാലൻ, സി.വി.കണ്ണൻ, സി. നാരായണൻ എന്നിവർ സംസാരിച്ചു.
from mathrubhumi.latestnews.rssfeed https://ift.tt/3mdLvXp
via
IFTTT
No comments:
Post a Comment