തിരുവനന്തപുരം: പാലാ സീറ്റ് വിഷയത്തിൽ മാണി സി.കാപ്പൻ മുന്നണി വിടുമെന്നുളള പ്രചാരണത്തെ നിഷേധിച്ച് മന്ത്രി എ.കെ.ശശീന്ദ്രൻ. എൽ.ഡി.എഫിൽ വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഘടകകക്ഷിയാണ് എൻ.സി.പിയെന്നും അദ്ദേഹം പറഞ്ഞു. മാണി.സി.കാപ്പൻ യുഡിഎഫിലേക്ക് പോകുമെന്നുളളത് മാധ്യമ സൃഷ്ടിയാണെന്ന് പറഞ്ഞ മന്ത്രി അത്തരമൊരു ചർച്ചയും പാർട്ടിയിലോ മുന്നണിക്കകത്തോ വ്യക്തിപരമായോ നടന്നിട്ടില്ലന്നെും വ്യക്തമാക്കി. പാലാ സീറ്റ് എൽഡിഎഫ് പിടിച്ചെടുത്തതിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന് തരണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. അത് സ്വാഭാവികമായ ഒരു ഡിമാൻഡാണ്. എൻസിപി എൽഡിഎഫിൽ വിശ്വസ്തതയോടെ പ്രവർത്തിക്കുന്ന ഘടക കക്ഷിയാണ്. പാലാ സീറ്റ് എൽസിപിക്ക് വേണം എന്നത് അവരെ സംബന്ധിച്ച് തർക്ക വിഷയമേ അല്ല. ശശീന്ദ്രൻപറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ മകിച്ച വിജയം കരസ്ഥമാക്കിയ ശേഷം എൽഡിഎഫിൽ നിയമസഭാ തിരഞ്ഞെടുപ്പ് ചർച്ചകളിലേക്ക് പോകുന്ന ഘട്ടത്തിലാണ് പാലാ സീറ്റിനെ ചൊല്ലി വീണ്ടും വിവാദം പുകയുന്നത്. പാലാ സീറ്റ് വിട്ടുകൊടുക്കില്ലെന്ന് വീണ്ടുംമാണി സി കാപ്പൻ വ്യക്തമാക്കിയിരുന്നു. കഴിഞ്ഞദിവസം പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനായിരുന്ന പിതാംബരൻ മാഷും ഇക്കാര്യം വ്യക്തമാക്കി Content Highlights:Pala seat Row:A.K.Saseendran denies the controversy that Mani C Kappan will leave LDF
from mathrubhumi.latestnews.rssfeed https://ift.tt/3p85dpq
via
IFTTT
No comments:
Post a Comment