സൗജന്യ കിറ്റ് ഏപ്രിൽവരെ തുടർന്നേക്കും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, December 17, 2020

സൗജന്യ കിറ്റ് ഏപ്രിൽവരെ തുടർന്നേക്കും

തിരുവനന്തപുരം: സൗജന്യ ഭക്ഷ്യകിറ്റ് വിതരണം ഏപ്രിൽ വരെ തുടരാനും ക്ഷേമപെൻഷനുകൾ അതതു മാസം വിതരണം ചെയ്യാനുമുള്ള നിർദേശങ്ങൾ ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ മുന്നോട്ടുവെച്ചു. സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരാൻ വൻതുക വേണ്ടിവരുമെന്നാണു വിലയിരുത്തൽ. എങ്കിലും നിയമസഭാ തിരഞ്ഞെടുപ്പുകൂടി മുന്നിൽക്കണ്ട് കിറ്റ് വിതരണം തുടരാനുള്ള സൂചനകളാണ് അദ്ദേഹം നൽകിയത്. കഴിഞ്ഞദിവസം സൂചിപ്പിച്ച നൂറുദിന കർമപദ്ധതികൾ അടുത്ത മന്ത്രിസഭാ യോഗം വിശദമായി ചർച്ചചെയ്ത് പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടമുള്ളതിനാലാണ് പ്രഖ്യാപനം മാറ്റിയത്. 23 വരെ പെരുമാറ്റച്ചട്ടമുണ്ട്. 24-ന് മന്ത്രിസഭായോഗം ചേരും. ചില ഉന്നത സിവിൽ സർവീസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവും പരിഗണിക്കും. തദ്ദേശ തിരഞ്ഞെടുപ്പു വിജയം മന്ത്രിസഭാ യോഗം വിലയിരുത്തി. സർക്കാരിന്റെ പദ്ധതികളെല്ലാം ജനങ്ങൾ അംഗീകരിച്ചതിന്റെ തെളിവാണ് ജനവിധിയെന്നു മുഖ്യമന്ത്രി വ്യക്തമാക്കി. സർക്കാരിന്റെ കൂട്ടായ്മയുടെ വിജയമാണിത്. ഏറ്റെടുത്ത പദ്ധതികളെല്ലാം വിജയകരമായി നടപ്പാക്കിയ മന്ത്രിമാരെ മുഖ്യമന്ത്രി അഭിനന്ദിച്ചു. Content Highlights:Kerala govt to resume free food kit supply


from mathrubhumi.latestnews.rssfeed https://ift.tt/3gVsiZI
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages