കുന്നിക്കോട് (കൊല്ലം): ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം സ്വന്തം ചിതയൊരുക്കി ആത്മഹത്യക്കുശ്രമിച്ച വയോധികന് ദാരുണാന്ത്യം. പിടവൂർ അരുവിത്തറ ശ്രീശൈലത്തിൽ രാഘവൻ നായർ (72) ആണ് പൊള്ളലേറ്റ് ചികിത്സയിലിരിക്കെ മരിച്ചത്. എയർഫോഴ്സിൽനിന്ന് വിരമിച്ച ഉദ്യോഗസ്ഥനാണ്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി 11.30-നാണ് സംഭവം. ഭാര്യയുടെയും മകന്റെയും കല്ലറയ്ക്കുസമീപം ചിതകൂട്ടി മണ്ണെണ്ണയൊഴിച്ച് ശരീരത്ത് തീകൊളുത്തുകയായിരുന്നു. നിലവിളികേട്ട് ഓടിയെത്തിയ അയൽവാസികളും ബന്ധുക്കളുംചേർന്ന് ആശുപത്രിയിലാക്കി. തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സതുടരുന്നതിനിടെ വ്യാഴാഴ്ചയാണ് മരിച്ചത്. ഭാര്യ സുധയും ഏകമകൻ ഹരിയും രോഗബാധിതരായി പത്തുവർഷംമുൻപ് മരിച്ചിരുന്നു. തുടർന്ന് രാഘവൻ നായർ തനിച്ചായിരുന്നു താമസം. തലവേദനയെ തുടർന്ന് ദിവസങ്ങൾക്കുമുൻപ് നടത്തിയ പരിശോധനയിൽ ബ്രെയിൻ ട്യൂമർ കണ്ടെത്തിയിരുന്നു. ഒറ്റപ്പെടലിന്റെ വേദനയ്ക്കിടെ രോഗവും അലട്ടിയതോടെയാണ് ആത്മഹത്യക്ക് ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. പൊള്ളലേറ്റ് ആശുപത്രിയിൽ കഴിയുമ്പോൾ മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിൽ മരണമൊഴി രേഖപ്പെടുത്തിയിരുന്നു. അരുവിത്തറ എൻ.എസ്.എസ്. കരയോഗത്തിന്റെ ഖജാൻജിയും എക്സ് സർവീസ് ലീഗ് പത്തനാപുരം ഏരിയ കമ്മിറ്റി ഭാരവാഹിയുമായിരുന്നു. Content Highlights: Elderly man dies after attempting suicide in Kollam
from mathrubhumi.latestnews.rssfeed https://ift.tt/378yD0n
via
IFTTT
No comments:
Post a Comment