കോഴിക്കോട്: തിരഞ്ഞെടുപ്പിന് പിന്നാലെ നഗരത്തിൽ കെ. മുരളീധരനെ അനുകൂലിച്ച് കോഴിക്കോട് പോസ്റ്റർ. കെ.മുരളീധരനെ വിളിക്കൂ..., കോൺഗ്രസിനെ രക്ഷിക്കൂ എന്നാണ് പോസ്റ്റർ. കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ പേരെടുത്ത് പറഞ്ഞിട്ടില്ലെങ്കിലും അദ്ദേഹത്തിന് എതിരായ പരോക്ഷ വിമർശനമാണ് ബോർഡിലുള്ളത്. കേരളത്തിലെ കോൺഗ്രസിനെ രക്ഷിക്കുവാൻ കരുത്തുറ്റ തീരുമാനമെടുക്കുവാൻ കഴിവുള്ള കെ.മുരളീധരനെചുമതലയേൽപ്പിക്കുക എന്നാണ് ബോർഡിൽ പറയുന്നത്. പാർട്ടിയുടെ അഭിമാനം കാത്തുസൂക്ഷിക്കുവാൻ പ്രവർത്തകർക്ക് ഊർജം പകരുവാൻ നേതൃത്വം മുരളീധരന്റെ കൈകളിൽ വരട്ടെ എന്നും ബോർഡിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ് സ്ഥാനാർഥി പ്രഖ്യാപനം, പ്രചാരണം എന്നിവയിലെല്ലാം കോഴിക്കോട് ജില്ലയിൽ തർക്കങ്ങളുണ്ടായിരുന്നു. അപ്പോഴെല്ലാം കെ. മുരളീധരന്റെ നിലപാട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കോൺഗ്രസിനുണ്ടായ തിരിച്ചടിയെ തുടർന്ന് നേതൃത്വത്തിനുള്ളിൽ തന്നെ പരസ്പരമുള്ള പഴിചാരലുകളും വിഴിപ്പലക്കലും പരസ്യമായി തന്നെ വരും ദിവസങ്ങളിൽ ഉണ്ടാകും എന്നതിന്റെ കൃത്യമായ ഉദാഹരണമാണ് കോഴിക്കോട് നഗരത്തിൽ പ്രത്യക്ഷപ്പെട്ട ബോർഡ്. കോൺഗ്രസ് നേതൃത്വത്തിനെതിരേ വിമർശനവുമായി തിരുവനന്തപുരത്തും പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തിരുവനന്തപുരം ജില്ലാകമ്മിറ്റി പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെപിസിസി, ഡിസിസി ഓഫീസുകൾക്ക് മുന്നിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഡിസിസി പ്രസിഡന്റ് നെയ്യാറ്റിൻകര സനലിനെ പുറത്താക്കണെമെന്നും പോസ്റ്ററിൽ ആവശ്യമുണ്ടായിരുന്നു. Content Highlights: Posters favoring K Muraleedharan in Kozhikode city
from mathrubhumi.latestnews.rssfeed https://ift.tt/3nxVrg8
via
IFTTT
No comments:
Post a Comment