ന്യൂഡൽഹി: രാജസ്ഥാൻമുൻമുഖ്യമന്ത്രി വസുന്ധരാ രാജയുമായി കൊമ്പുകോർത്ത് ബി.ജെ.പി വിട്ട് കോൺഗ്രസിൽ ചേർന്ന മുതിർന്ന നേതാവ് ഗ്യാൻശ്യാം തിവാരി വീണ്ടും ബിജെപിയിലേക്ക് മടങ്ങുന്നു. 2018-ലെ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായിട്ടായിരുന്നു വസുന്ധരാ രാജ ഏകാധിപതിയാണെന്ന് ആരോപിച്ച് ഗ്യാൻശ്യാം തിവാരി അന്നത്തെ പാർട്ടി അധ്യക്ഷനായിരുന്ന അമിത് ഷായ്ക്ക് രാജി സമർപ്പിച്ചത്. പാർട്ടിയിൽ വസുന്ധരാ രാജയുടെ എതിർക്യാമ്പ് ശക്തിയാർജിച്ചതോടെ തിവാരിക്ക് വീണ്ടും പാർട്ടിയിലേക്ക് തിരികെയെത്താനുള്ള വഴിയൊരുങ്ങുകയായിരുന്നുവെന്നാണ് ബി.ജെ.പി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നത്. ശനിയാഴ്ച സംസ്ഥാന ബി.ജെ.പി ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ബി.ജെ.പി രാജസ്ഥാൻ അധ്യക്ഷൻ സതീഷ് പുനിയ, പ്രതിപക്ഷ നേതാവ് ഗുലാബ് ചന്ദ് കത്താരിയ എന്നിവരെത്തും
from mathrubhumi.latestnews.rssfeed https://ift.tt/3oWX4nV
via
IFTTT
No comments:
Post a Comment