ന്യൂഡൽഹി: കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 30,005 പേർക്ക് കൂടി പുതുതായി രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്ത്യയിലെ ആകെ കോവിഡ് രോഗികളുടെ എണ്ണം 98 ലക്ഷം കടന്നു. 98,26,775 പേർക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. കോവിഡ് മൂലം മരിച്ചവരുടെ എണ്ണം 1,42,628 ആയി. 442 പേരുടെ മരണമാണ് ഇരുപത്തിനാല് മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത്. രാജ്യത്ത് നിലവിൽ 3,59,819 സജീവരോഗികളുണ്ട്. 93,24,328 പേർ ഇതു വരെ രോഗമുക്തി നേടി. 33,494 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗവിമുക്തരായത്. ആഗോളതലത്തിൽ കോവിഡ് രോഗികളുടെ എണ്ണം ഏഴ് കോടി കടന്നു. 7,01,31,911 പേർക്കാണ് ലോകത്താകമാനം ഇതുവരെ കോവിഡ് ബാധിച്ചത്. 15,92,486 പേർ കോവിഡ് ബാധിച്ച് മരിച്ചു. Content Highlights: Covid-19 Update India
from mathrubhumi.latestnews.rssfeed https://ift.tt/37aVzMJ
via
IFTTT
No comments:
Post a Comment