ചെന്നൈ: എഴുപതാം പിറന്നാൾ ആഘോഷിക്കുന്ന രജനികാന്തിന് പിറന്നാൾ ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു. Dear @rajinikanth Ji, wishing you a Happy Birthday! May you lead a long and healthy life. — Narendra Modi (@narendramodi) December 12, 2020 തമിഴ്നാട് ഉപമുഖ്യമന്ത്രി ഒ.പനീർശെൽവും രജനികാന്തിന് പിറന്നാൾ ആശംസകൾ അറിയിച്ചിരുന്നു.പ്രിയതാരത്തിന് ആശംസകളറിയിച്ച് നിരവധി ആരാധകരാണ് ചെന്നൈയിലെ രജനികാന്തിന്റെ വീടിന് മുന്നിൽ തടിച്ചുകൂടിയത്. ഡിസംബർ 31-നാണ് രജനികാന്ത് പുതിയ പാർട്ടി പ്രഖ്യാപിക്കുന്നത്. 2021 ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി പുതിയ പാർട്ടി രൂപീകരിക്കുമെന്ന് കഴിഞ്ഞ ആഴ്ചയാണ് രജനികാന്ത് പ്രഖ്യാപിച്ചത്. രജനികാന്തിന്റെ രാഷ്ട്രീയപ്രവേശത്തെ തമിഴ്നാടും ദേശീയരാഷ്ട്രീയവും ആകാംക്ഷയോടെയാണ് ഉററുനോക്കുന്നത്.
from mathrubhumi.latestnews.rssfeed https://ift.tt/3qNErEs
via
IFTTT
No comments:
Post a Comment