മുംബൈ: ഓഹരി സൂചികകളിൽ മുന്നേറ്റംതുടരുന്നു. നിഫ്റ്റി 13,650ന് മുകളിലെത്തി. സെൻസെക്സ് 288 പോയന്റ് നേട്ടത്തിൽ 46,552.06ലും നിഫ്റ്റി 83 പോയന്റ് ഉയർന്ന് 13,651ലുമാണ് വ്യാപാരം ആരംഭിച്ചത്. ആഗോള വിപണികളിലെ നേട്ടമാണ് ആഭ്യന്തര സൂചികകളിലും പ്രതിഫലിച്ചത്. കോവിഡ് വാക്സിൻ സംബന്ധിച്ച റിപ്പോർട്ടുകളും വിപണിക്ക് കരുത്തേകി. ബിഎസ്ഇയിലെ 1094 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 250 ഓഹരികൾ നഷ്ടത്തിലുമാണ്. 48 ഓഹരികൾക്ക് മാറ്റമില്ല. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ഒഎൻജിസി, ബജാജ് ഫിനാൻസ്, ഏഷ്യൻ പെയിന്റ്സ്, ടാറ്റ സ്റ്റീൽ, ഐടിസി, ബജാജ് ഫിൻസർവ്, എച്ച്ഡിഎഫ്സി, എസ്ബിഐ, റിലയൻസ്, ഇൻഡസിൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ. ടെക് മഹീന്ദ്ര, ഭാരതി എയർടെൽ, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Indices open strong with Nifty above 13,600
from mathrubhumi.latestnews.rssfeed https://ift.tt/3agQ1ly
via
IFTTT
No comments:
Post a Comment