പതിനാലില്‍ 13 ജില്ലയും എല്‍.ഡി.എഫിന്; ബി.ജെ.പിയുടെ വളര്‍ച്ച പടവലങ്ങ പോലെ കീഴോട്ട്- കോടിയേരി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 13, 2020

പതിനാലില്‍ 13 ജില്ലയും എല്‍.ഡി.എഫിന്; ബി.ജെ.പിയുടെ വളര്‍ച്ച പടവലങ്ങ പോലെ കീഴോട്ട്- കോടിയേരി

കണ്ണൂർ: ഈ തിരഞ്ഞൈടുപ്പ്ഫലം എൽ.ഡി.എഫ്. സർക്കാരിന്റെവികസന പ്രവർത്തനങ്ങൾക്കും ജനക്ഷേമപരമായ പ്രവർത്തനങ്ങൾക്കും ലഭിക്കുന്ന അംഗീകാരമായിരിക്കുമെന്ന്സി.പി.എം. പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ 14 ജില്ലകളിൽ 13 ജില്ലകളിൽ എൽ.ഡി.എഫിന് മുൻതൂക്കം ലഭിക്കും. എൽ.ഡി.എഫിന് അനുകൂലമായ തരംഗം കേരളത്തിലുണ്ടാകും. അതായിരിക്കും ജനവിധി. ബി.ജെ.പിയുടെ വളർച്ച കേരളത്തിൽ പടവലങ്ങ പോലെ കീഴോട്ടെന്നും കോടിയേരി പറഞ്ഞു. കോടിയേരി ബേസിക്ക് യു.പി.സ്കൂളിൽ വോട്ടു ചെയ്ത ശേഷംപ്രതികരിക്കുകയായിരുന്നു അദ്ദേഹം. "കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഏഴ് ജില്ലകളിലായിരുന്നു എൽ.ഡി.എഫിന് മുൻതൂക്കം. ഇത്തവണ കേരളത്തിലുടനീളം കാണുന്ന മുന്നേറ്റം എൽ.ഡി.എഫിന് അനുകൂലമാണ്. കോവിഡ് കാലത്ത് പട്ടിണിയില്ലാതെ കേരളത്തിലെ ജനങ്ങളെ രക്ഷിച്ച സർക്കാരിനല്ലാതെ ആർക്കാണ്ജനം വോട്ട് ചെയ്യുക? 600 രൂപയുണ്ടായിരുന്ന പെൻഷൻ 1400 ആക്കിയ സർക്കാരിനല്ലാതെ വീണ്ടും 600 ആക്കണമെന്ന് പറയുന്ന സർക്കാരിനാരെങ്കിലും വോട്ട് ചെയ്യുമോ?അതായിരിക്കും ഈ തിരഞ്ഞെടുപ്പിന്റെ ജനവിധി." കോടിയേരി പറഞ്ഞു. സ്വർണ്ണക്കടത്തിനെ തുടർന്നുണ്ടായ ആരോപണങ്ങൾജനങ്ങളിൽ പ്രതികരണം ഉണ്ടാക്കില്ല. മാത്രമല്ല, ബോധപൂർവ്വം ഉണ്ടാക്കുന്ന കള്ള പ്രചാരണമാണെന്ന് ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. വൈകുന്നേരത്തെ അന്തിച്ചർച്ചകളിൽ മാത്രമാണ് അതൊരു വിഷയമെന്നും തിരഞ്ഞെടുപ്പിൽ അത് വിഷയമല്ലെന്നും കോടിയേരി പറഞ്ഞു. ഭക്ഷണം വേണം, വീട് വേണം, ആരേഗ്യപരമായ മെച്ചമുണ്ടാകണം എന്നതാണ് ജനങ്ങളുടെ ആവശ്യം. അതുറപ്പാക്കിയ സർക്കാരാണ് കേരളത്തിലേത്.തിരഞ്ഞെടുപ്പിന് ശേഷം യു.ഡി.എഫിൽ പൊട്ടിത്തെറിയുണ്ടാകും. ജമാഅത്തെ ഇസ്ലാമിയുമായി കൂട്ടുപിടിച്ച കോൺഗ്രസ്സ് നയത്തെ അഖിലേന്ത്യകോൺഗ്രസ്സ്കമ്മറ്റിക്ക് പോലും അംഗീകരിക്കാനായിട്ടില്ല. ബി.ജെ.പിക്ക് 2015-ൽനിന്ന് യാതൊരു മുന്നേറ്റവുമുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു. "ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെല്ലാം ബി.ജെ.പി. ഇതര സർക്കാരുകളെ അട്ടിമറിക്കാനും എം.എൽ.എമാരെ കാലു മാറ്റാനും ഉപയോഗിക്കുന്നത് കേന്ദ്ര ഏജൻസികളെയാണ്. ഇവിടുത്തെ സർക്കാരിനെ തകർക്കാൻ പറ്റുന്നില്ല. എം.എൽ.എമാരെ മാറ്റാൻ പറ്റുന്നില്ല. രാഷ്ട്രീയ നേതാക്കളെ മാറ്റാൻ പറ്റുന്നില്ല. അതിനാൽ മറ്റുപല കുതന്ത്രങ്ങൾ പ്രയോഗിക്കുകയാണ്. ബി.ജെ.പി. തനി വർഗ്ഗീയത പ്രചരിപ്പിക്കുന്നു. കോൺഗ്രസ്സാണെങ്കിൽ എസ്.ഡി.പി.ഐയെയും ജമാഅത്തെയെയും കൂട്ടുപിടിക്കുന്നു. രണ്ട് വർഗ്ഗീയ ശക്തികളും നാടിനെ ധ്രുവീകരിക്കുമ്പോൾ മനുഷ്യന്റെ ശബ്ദമുയർത്തിപ്പിടിക്കുന്നത് ഇടതുപക്ഷമാണ്. ഇടതുപക്ഷത്തിന്റെ ഒപ്പമാണ് എല്ലാവരും നിലനിൽക്കുക."14 ജില്ലകളിൽ പതിമൂന്നും എൽ.ഡി.എഫിന് ലഭിക്കുമെന്നു പറയുമ്പോഴുംനഷ്ടമാകുന്ന ജില്ലയേതാണെന്ന് കോടിയേരി വ്യക്തമാക്കിയില്ല. content highlights:13 out of 14 districts will be with LDF, says Kodiyeri Balakrishnan


from mathrubhumi.latestnews.rssfeed https://ift.tt/346cn5u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages