ലഖ്നൗ: സംസ്ഥാനത്തെ മെഡിക്കൽ പി.ജി വിദ്യാർഥികൾ പഠനം പൂർത്തിയാക്കിയ ശേഷം സർക്കാർ മേഖലയിൽ പത്തുവർഷം നിർബന്ധമായും സേവനം ചെയ്യണമെന്ന നിർദേശവുമായി ഉത്തർപ്രദേശ് സർക്കാർ. സർക്കാർ ആശുപത്രികളിലെയും മറ്റ് സർക്കാർ മെഡിക്കൽ സ്ഥാപനങ്ങളിലെയും സ്പെഷ്യലിസ്റ്റ് ഡോക്ടർമാരുടെ കുറവ് നികത്തുന്നതിന്റെ ഭാഗമായാണ് സർക്കാരിന്റെ പുതിയ തീരുമാനം. പത്തുവർഷം സർക്കാർ മേഖലയിൽ സേവനം ചെയ്യാത്തവർഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വരും. അവരെ അടുത്ത മൂന്നുവർഷത്തേക്ക് കോഴ്സ് ചെയ്യുന്നതിൽ നിന്ന് വിലക്കുകയും ചെയ്യും. ഉത്തർപ്രദേശ് ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അമിത് മോഹൻ പ്രസാദാണ് ശനിയാഴ്ച ഇക്കാര്യം പ്രഖ്യാപിച്ചത്. യു.പിയിലുടനീളം സർക്കാർ ആശുപത്രികളിലായി 15,000 തസ്തികകളാണ് ഡോക്ടർമാർക്കായി സൃഷ്ടിച്ചിട്ടുളളത്. 11,000 എംബിബിഎസ് ഡോക്ടർമാർ നിലവിൽ ഈ തസ്തികകളിൽ ജോലി ചെയ്യുന്നുണ്ട്. ഗ്രാമീണമേഖലയിലെ ആശുപത്രിയിൽ കുറഞ്ഞത് ഒരു വർഷമെങ്കിലും ജോലി ചെയ്യുന്ന എം.ബി.ബി.എസ്. ഡോക്ടർമാർക്ക് നീറ്റ് പിജി പരീക്ഷയിൽ ഇളവുകൾ ലഭിക്കുമെന്നും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്. അതുപോലെ ഗ്രാമീണ മേഖലയിലെ സർക്കാർ ആശുപത്രിയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയമുളളവർക്ക് നീറ്റ് പിജി പരീക്ഷയിൽ 20 പോയിന്റ് റിബേറ്റും മൂന്നുവർഷത്തെ പരിചയമുളളവർക്ക് 30 പോയിന്റും റിബേറ്റ് ലഭിക്കും.
from mathrubhumi.latestnews.rssfeed https://ift.tt/343GB9e
via
IFTTT
No comments:
Post a Comment