ആലപ്പുഴ ആകാശവാണി നിലയം പ്രക്ഷേപണം നിർത്തില്ല - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 18, 2020

ആലപ്പുഴ ആകാശവാണി നിലയം പ്രക്ഷേപണം നിർത്തില്ല

ന്യൂഡൽഹി : ആകാശവാണിയുടെ ആലപ്പുഴ നിലയത്തിൽ നിന്നുള്ള പ്രക്ഷേപണം നിർത്തലാക്കിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചതായി കേന്ദ്രമന്ത്രി വി. മുരളീധരൻ അറിയിച്ചു. കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണമന്ത്രി പ്രകാശ് ജാവഡേക്കറുമായി ബുധനാഴ്ച വൈകീട്ട് നടത്തിയ ചർച്ചയെത്തുടർന്നാണ് തീരുമാനം“ ആലപ്പുഴ നിലയത്തിന്റെ പ്രവർത്തനം നിർത്തിവെക്കാനുള്ള പ്രസാർ ഭാരതിയുടെ ഉത്തരവിനെക്കുറിച്ച് ബുധനാഴ്ച കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ച നടത്തി. ആലപ്പുഴ നിലയത്തെ ആശ്രയിക്കുന്ന മത്സ്യത്തൊഴിലാളികളടക്കമുള്ള ശ്രോതാക്കളുടെ വലിയനിരയെക്കുറിച്ചും ആകാശവാണി പരിപാടികളോടുള്ള മലയാളികളുടെ ഗൃഹാതുരതയെക്കുറിച്ചും കൂടിക്കാഴ്ചയിൽ വിശദമായി സംസാരിച്ചു. പ്രധാനമന്ത്രിയുടെ മൻ കി ബാത് ശ്രവിക്കാനും കേന്ദ്രാവിഷ്കൃത പദ്ധതികളറിയാനും മലയാളികളിൽ ഏറിയ പങ്കും ആശ്രയിക്കുന്നത് ആകാശവാണിയെയാണെന്നും വ്യക്തമാക്കി. ഇതേത്തുടർന്നാണ് പ്രക്ഷേപണം നിർത്തലാക്കിയ ഉത്തരവ് പിൻവലിക്കാൻ തീരുമാനിച്ചത്” -മുരളീധരൻ അറിയിച്ചു. ആകാശവാണിയുടെ മറ്റു നിലയങ്ങൾ നവീകരിക്കാനും ആധുനികവത്കരിക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും ജാവഡേക്കർ അറിയിച്ചതായി മന്ത്രി മുരളീധരൻ പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/35NPhC9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages