സമുദായ സ്പര്‍ധ സൃഷ്ടിച്ചുവെന്ന കേസ്; കങ്കണയ്ക്കും സഹോദരിക്കും മൂന്നാമതും നോട്ടീസ് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, November 18, 2020

സമുദായ സ്പര്‍ധ സൃഷ്ടിച്ചുവെന്ന കേസ്; കങ്കണയ്ക്കും സഹോദരിക്കും മൂന്നാമതും നോട്ടീസ്

മുംബൈ: സമുദായ സ്പർധ സൃഷ്ടിക്കുന്ന തരത്തിൽ സമൂഹമാധ്യമത്തിൽ പ്രസ്താവന നടത്തിയ കേസിൽ നടി കങ്കണ റണാവത്തിനും സഹോദരി രംഗോലി ചന്ദേലിനും മുംബൈ പൊലീസിന്റെ നോട്ടിസ്. മൂന്നാം തവണയാണ് ഈ വിഷയത്തിൽ രണ്ടുപേരെയും വിളിപ്പിക്കുന്നത്. ഈ മാസം 23, 24 തീയതികളിൽ ബാന്ദ്ര പൊലീസിനു മുന്നിൽ ഹാജരാകണമെന്നാണ് നിർദേശം. ഒക്ടോബർ 26, 27 തീയതികളിലും അതിനുശേഷം നവംബർ 9, 10 തീയതികളിലും വരണമെന്നു നിർദേശം നൽകിയിരുന്നു. എന്നാൽ രണ്ടു തവണയും കങ്കണയും സഹോദരിയും ഹാജരായില്ല. സഹോദരന്റെ വിവാഹത്തിന്റെ തിരക്കിലാണെന്നും നവംബർ 15നു ശേഷം വരാമെന്നുമായിരുന്നും ഇരുവരും അറിയിച്ചത്. സമുദായങ്ങൾ തമ്മിൽ ശത്രുത വളർത്തുന്ന തരത്തിലുള്ള പോസ്റ്റുകൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്നാണു രണ്ടുപേർക്കും എതിരായ കുറ്റം. ബോളിവുഡ് കാസ്റ്റിങ് ഡയറക്ടറും ഫിറ്റ്നസ് ട്രെയിനറുമായ മുനാവ്വർ അലി സയ്യിദ് നൽകിയ പരാതിയിലാണുകേസെടുത്തത്. Content Highlights:Kangana Ranaut, sister Rangoli Chandel summoned by Mumbai police for third time, case overobjectionable commentson social media aimed at spreading communal tension.


from mathrubhumi.latestnews.rssfeed https://ift.tt/35GGfXs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages