ജെ.എന്‍.യുവിന്‌ സ്വാമി വിവേകാനന്ദന്റെ പേരിടണമെന്ന്‌ ബിജെപി നേതാവ് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 17, 2020

ജെ.എന്‍.യുവിന്‌ സ്വാമി വിവേകാനന്ദന്റെ പേരിടണമെന്ന്‌ ബിജെപി നേതാവ്

ന്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയുടെ പേര് മാറ്റാനുള്ള നിർദേശവുമായി ബിജെപി നേതാവ്. ബിജെപി ജനറൽ സെക്രട്ടറി സി.ടി. രവിയാണ് ജെ.എൻ.യുവിന് സ്വാമി വിവേകാനന്ദന്റെ പേര് നൽകണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരിക്കുന്നത്. ജെ.എൻ.യു. കാമ്പസിൽ വിവേകാനന്ദന്റെ പ്രതിമ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തതിനു പിന്നാലെയാണ് ഈ ആവശ്യവുമായി സി.ടി. രവി ട്വീറ്റ് ചെയ്തത്. ഭാരതം എന്ന ആശയത്തിനു വേണ്ടി നിലകൊണ്ട ആളാണ് സ്വാമി വിവേകാനന്ദൻ. അദ്ദേഹത്തിന്റെ തത്വങ്ങളും മൂല്യങ്ങളും ഭാരതത്തിന്റെ ശക്തിയെയാണ് സൂചിപ്പിക്കുന്നത്. ജവഹർലാൽ നെഹ്റു യൂണിവേഴ്സിറ്റിയെ സ്വാമി വിവേകാനന്ദ യൂണിവേഴ്സിറ്റി എന്ന് പുനർനാമകരണം ചെയ്യുകയാണ് വേണ്ടത്. ഭാരതത്തിന്റെ ദേശസ്നേഹിയായ സന്യാസിയുടെ ജീവിതം വരുംതലമുറകൾക്ക് പ്രചോദനമാകും, സി. ടി. രവി ട്വീറ്റിൽ പറഞ്ഞു. രവിയുടെ ട്വീറ്റിനു പിന്നാലെ ബിജെപിയുടെ ഡൽഹി വക്താവ് തേജിന്ദർ പാൽ സിങ് ബഗ്ഗ, മജോജ് തിവാരി എന്നിവരടക്കം മറ്റു ബിജെപി നേതാക്കളും ഈ ആവശ്യത്തെ പിന്തുണച്ച് രംഗത്തെത്തി. യൂണിവേഴ്സിറ്റിയുടെ പേരുമാറ്റം ആവശ്യപ്പെട്ട് 2019ലും ബിജെപി രംഗത്തെത്തിയിരുന്നു. അന്ന് ബിജെപി നേതാവ് ഹൻസ് രാജ് ഹൻസ് ആണ് ജെ.എൻ.യുവിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരിടണമെന്ന ആവശ്യവുമായി രംഗത്തെത്തിയത്. 1969ൽ ആണ് ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ പേരിൽ ഡൽഹിയിൽ ജെ.എൻ.യു. സ്ഥാപിച്ചത്. പിന്നീടിങ്ങോട്ട് പുരോഗമന ആശയങ്ങളുടെയും രാഷ്ട്രീയ ചർച്ചകളുടെയും സുപ്രധാന കേന്ദ്രമായി യൂണിവേഴ്സിറ്റി മാറി. അടുത്ത കാലത്ത് കേന്ദ്രസർക്കാരിനെതിരായ നിരവധി പ്രക്ഷോഭങ്ങൾക്കും ജെ.എൻ.യു. വേദിയായിരുന്നു. Content Highlights:BJP leader proposes renaming JNU after Swami Vivekananda


from mathrubhumi.latestnews.rssfeed https://ift.tt/3f7pKqx
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages