കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസിൽ മുൻമന്ത്രി ഇബ്രാഹിംകുഞ്ഞിനെതിരെ നിർണായക നീക്കവുമായി വിജിലൻസ്. കേസ് അന്വേഷിക്കുന്ന വിജിലൻസ് സംഘം ആലുവയിലെ ഇബ്രാഹിംകുഞ്ഞിന്റെ വീട്ടിലെത്തി. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്യാനാണ് വിജിലൻസ് സംഘം എത്തിയിരിക്കുന്നത്. നേരത്തെ പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിംകുഞ്ഞിനെ പ്രതിചേർത്തിരുന്നു. ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് വീട്ടിലെത്തിയിരിക്കുന്നത്. ഇബ്രാഹിംകുഞ്ഞ് വീട്ടിൽ ഇല്ലെന്നും ആശുപത്രിയിൽ ചികിത്സയിലാണെന്ന വിവരമാണ് ബന്ധുക്കൾ ഉദ്യോഗസ്ഥർക്ക് നൽകിയിരിക്കുന്നത്. ഇബ്രാഹിം കുഞ്ഞിനെ മുൻപ് പലതവണ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. നോട്ടീസ് നൽകി വിളിച്ചു വരുത്തുന്നതിനു പകരം ഉദ്യോഗസ്ഥർ വീട്ടിലെത്തിയത് ഇബ്രാഹിംകുഞ്ഞിനെ അറസ്റ്റ് ചെയ്യാനാണെന്ന അഭ്യൂഹവും പരക്കുന്നുണ്ട്. ഇ.ഡിയും വിജിലൻസുമാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ ഇ.ഡി. ഇബ്രാഹിംകുഞ്ഞിനെ ചോദ്യം ചെയ്തിരുന്നു. content highlights: vigilance team reaches former minister ebrahimkunjus house
from mathrubhumi.latestnews.rssfeed https://ift.tt/3kHrh7Q
via
IFTTT
No comments:
Post a Comment