‘വികസനംരാഷ്ട്രീയം അജൻഡയായി’ കിഫ്ബി വിവാദം ഗുണകരമായെന്ന് സി.പി.എം. - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, November 17, 2020

‘വികസനംരാഷ്ട്രീയം അജൻഡയായി’ കിഫ്ബി വിവാദം ഗുണകരമായെന്ന് സി.പി.എം.

തിരുവനന്തപുരം: വിവാദങ്ങളെ വികസനംകൊണ്ട് നേരിടാൻ തയ്യാറെടുത്ത എൽ.ഡി.എഫിന് കിഫ്ബി വിവാദം ഗുണകരമായെന്ന് സി.പി.എം. വിലയിരുത്തൽ. വികസനമെന്നത് രാഷ്ട്രീയ അജൻഡയാക്കി നിശ്ചയിക്കാനായെന്നതാണ് നേട്ടം. പ്രതിപക്ഷത്തിന്റെ വിമർശനങ്ങളും ആരോപണങ്ങളും വികസനത്തെ തള്ളിപ്പറയുന്നതാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താൻ കിഫ്ബിയെക്കുറിച്ചുള്ള ചർച്ചകൾ സഹായകമാകുന്നുണ്ടെന്നാണ് സംസ്ഥാന നേതാക്കൾ വിലയിരുത്തുന്നത്. കേന്ദ്ര ഏജൻസികളുടെ അന്വേഷണവും അതിന്റെ ഭാഗമായിവന്ന വർത്തകളുമാണ് സർക്കാരിനെതിരേ പ്രതിപക്ഷം ആയുധമാക്കിയത്. എന്നാൽ, കേന്ദ്ര ഏജൻസികൾ തന്നെ പരസ്പരവിരുദ്ധമായി കോടതിക്ക് നൽകിയ റിപ്പോർട്ട് പുറത്തുവന്നതോടെ അന്വേഷണത്തെ സംശയത്തോടെ കാണുന്നവർ ഏറി. സർക്കാർ പദ്ധതികളിലേക്ക് അന്വേഷണം നീങ്ങിയതും, സ്വർണക്കടത്ത് കേസിൽ അന്വേഷണം ഇഴയുന്നതും ഇടതുപക്ഷത്തിന്റെ വാദത്തിന്‌ ബലം നൽകുന്നതായി. സർക്കാരും എൽ.ഡി.എഫും ഒന്നിച്ച് കേന്ദ്ര ഏജൻസികളുടെ രാഷ്ട്രീയലക്ഷ്യം തുറന്നുകാട്ടാനായി നടത്തിയ ഇടപെടൽ ഗുണകരമായെന്നും പാർട്ടി വിലയിരുത്തുന്നു.പ്രാദേശികതലത്തിൽ സർക്കാർവിരുദ്ധ വികാരം അത്രശക്തമല്ലെന്നാണ് കീഴ്ഘടകങ്ങളിൽനിന്നുള്ള റിപ്പോർട്ട്. കേന്ദ്ര ഏജൻസികളുണ്ടാക്കിയ ‘പുകമറ’ മാറിത്തുടങ്ങിയിട്ടുണ്ട്. ക്ഷേമപെൻഷനും കോവിഡ് കാല സഹായവും ജനങ്ങളിൽ സർക്കാരിന് അനുകൂല മനസ്സുണ്ടാക്കിയിട്ടുണ്ട്. ആരോഗ്യ, വിദ്യാഭ്യാസ മേഖലയിലും അടിസ്ഥാനസൗകര്യ വികസനത്തിലും കിഫ്ബി പദ്ധതിയിലൂടെ വന്ന മാറ്റം എല്ലായിടത്തും പ്രകടമാണ്. അതിനാൽ, കിഫ്ബിക്കെതിരേയുള്ള വിമർശനം ജനങ്ങൾക്ക് പ്രാപ്യമായ വികസനപദ്ധതികളെ അട്ടിമറിക്കാനുള്ള നീക്കമാണെന്ന ഇടതുമുന്നണിയുടെ വാദം വിശ്വസനീയമായി മാറിയെന്നാണ് സി.പി.എം. കണക്കാക്കുന്നത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ ‘രാഷ്ട്രീയം’ ജനങ്ങളെ ബോധ്യപ്പെടുത്താൻ മുന്നണി തീരുമാനിച്ച ഘട്ടത്തിലാണ് കിഫ്ബിക്കെതിരേയുള്ള സി.എ.ജി. റിപ്പോർട്ടിലെ ഉള്ളടക്കവും പുറത്തുവരുന്നത്. ഇത് മുന്നണിയുടെ പ്രചാരണത്തിന് ശക്തിപകരുന്നതായി എന്നാണ് വിലയിരുത്തൽ. സി.എ.ജി. റിപ്പോർട്ട് ചോർന്നതാണ് പ്രതിപക്ഷത്തിന്റെ ആയുധം. ഇതിനെതിരേ ധനമന്ത്രിക്കെതിരേ ഉന്നയിക്കുന്ന ആരോപണം ജനങ്ങളിൽ മാറ്റമുണ്ടാക്കാൻ പര്യാപ്തമാവില്ല. അതിനാൽ, വികസനം തന്നെ ചർച്ചയാക്കി തിരഞ്ഞെടുപ്പ് പ്രചാരണം നയിക്കണമെന്നാണ് പാർട്ടി നിർദേശം. പതിവ് പത്രസമ്മേളനങ്ങൾ ഇല്ലാതാവുന്നത് ദോഷംചെയ്യും. പെരുമാറ്റച്ചട്ടം ലംഘിക്കാതെ മുഖ്യമന്ത്രി ഇടയ്ക്കിടെ പത്രസമ്മേളനം നടത്തണമെന്ന് നിശ്ചയിച്ചിട്ടുണ്ട്. രാഷ്ട്രീയ ആരോപണങ്ങൾക്ക് പ്രതിരോധം തീർക്കാൻ ഇതിലൂടെ കഴിയുമെന്നാണ് സി.പി.എമ്മിന്റെ പ്രതീക്ഷ.


from mathrubhumi.latestnews.rssfeed https://ift.tt/2UBALXv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages