ദുബായ്: അഫ്ഗാനിസ്താൻ - ന്യൂസീലൻഡ് മത്സരത്തേക്കുറിച്ച് ചോദിച്ച മാധ്യമപ്രർത്തകന് രസകരമായ മറുപടിയുമായി ഇന്ത്യൻ താരം രവീന്ദ്ര ജഡേജ. സ്കോട്ട്ലൻഡിനെതിരായ മത്സരത്തിനു ശേഷം മാധ്യമങ്ങളെ കാണുമ്പോഴാണ് ജഡേജയോട് മാധ്യമപ്രവർത്തകരിൽ ഒരാൾ ഇന്ത്യയുടെ സെമി സാധ്യതകൾ നിർണയിക്കുന്ന അഫ്ഗാനിസ്താൻ - ന്യൂസീലൻഡ് മത്സരത്തെ കുറിച്ച് ചോദിച്ചത്. ന്യൂസീലൻഡ് അഫ്ഗാനിസ്താനോട് തോറ്റാൽ നമ്മുടെ സാധ്യതകൾ വർധിക്കുമെന്ന തരത്തിൽ ചർച്ചകൾ നടക്കുന്നുണ്ട്. എന്നാൽ അഫ്ഗാനോട് ന്യൂസീലൻഡ് പരാജയപ്പെട്ടില്ലെങ്കിലോ?, എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം. അപ്പോൾ പിന്നെ ബാഗും പാക്ക് ചെയ്ത് വീട്ടിൽ പോകും, വേറെന്ത് ചെയ്യാൻഎന്നായിരുന്നു ജഡേജയുടെ രസകരമായ മറുപടി. ഞായറാഴ്ച അബുദാബിയിൽ നടക്കുന്ന അഫ്ഗാനിസ്താൻ - ന്യൂസീലൻഡ് മത്സരത്തിലേക്കാണ് ഇന്ത്യൻ ആരാധകരെല്ലാം കണ്ണുംനട്ടിരിക്കുന്നത്. ഇന്ത്യയ്ക്ക് സെമി സാധ്യത നിലനിർത്തണമെങ്കിൽ ന്യൂസീലൻഡ് അഫ്ഗാനോട് തോൽക്കണം. എന്നാൽ, മത്സരത്തിൽ ജയിക്കാനായാൽ ഗ്രൂപ്പ് രണ്ടിൽ നിന്ന് പാകിസ്താനൊപ്പം ന്യൂസീലൻഡും സെമിയിലേക്ക് മുന്നേറും. "Toh phir aur bag pack karke ghar jayenge, aur kya"😂🤣 pic.twitter.com/V6DE71UcM0 — Jayesh (@jayeshvk16) November 5, 2021 Content Highlights: ravindra jadeja gives cheeky answer to journalist on afghanistan new zealand match
from mathrubhumi.latestnews.rssfeed https://ift.tt/3mQkrB8
via
IFTTT
No comments:
Post a Comment