കേദാര്‍നാഥില്‍ ശങ്കരപ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; 130 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, November 5, 2021

കേദാര്‍നാഥില്‍ ശങ്കരപ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി; 130 കോടിയുടെ പദ്ധതികള്‍ പ്രഖ്യാപിച്ചു

കേദാർനാഥ്:ഇന്ത്യയ്ക്ക് മഹത്തായ ആത്മീയ പാരമ്പര്യമെന്ന് പ്രധാനമന്ത്രി.കേദാർനാഥിലെ ശങ്കരാചാര്യരുടെപന്ത്രണ്ടടി ഉയരമുള്ളപ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തതിന് ശേഷം അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയ്ക്ക് മഹത്തായ ആത്മീയ പാരമ്പര്യമാണുള്ളതെന്നും അതാണ് കേദാർനാഥിൽ കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്ഷേത്രദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്തത്. കൃഷ്ണശിലയിൽ തീർത്ത പ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. എല്ലാ കാലാവസ്ഥയും അതിജീവിക്കാൻ കഴിയുന്ന തരത്തിലാണ് പ്രതിമയുടെ നിർമാണം. പ്രളയം വന്നാലും ഭൂമികുലുക്കമുണ്ടായാലും ബാധിക്കാത്ത തരത്തിലാണ് പ്രതിമ സ്ഥാപിച്ചിരിക്കുന്നത്.മൈസൂരുവിലാണ് പ്രതിമ നിർമിച്ചത്. Glimpses of the 12-foot Murti of Adi Guru Adi Shankaracharya to be inaugurated by PM Sh @narendramodi ji in Kedarnath tomorrow, Nov 5th. On this occasion, pogrammes are being organized at Jyotirlingas, Jyotishpeeth & at the birthplace of the Jagadguru in Kalady, Kerala. pic.twitter.com/H71CHtX3af — G Kishan Reddy (@kishanreddybjp) November 4, 2021 2013ലെ പ്രളയത്തിൽ ശങ്കരാചാര്യരുടെ സമാധി സ്ഥലം പൂർണമായും തകർന്നിരുന്നു. ഇതും പ്രധാനമന്ത്രി ഇന്ന് രാഷ്ട്രത്തിന് സമർപ്പിക്കും.ഇതിന്റെ ഭാഗമായി ശങ്കരാചാര്യർ സ്ഥാപിച്ച മറ്റ് നാല് മഠങ്ങളിലും പരിപാടികൾ നടക്കുകയാണ്. രാവിലെ എട്ടുമണിയോടെയാണ് പ്രധാനമന്ത്രി ഡെറാഡൂൺ വഴി കേദാർനാഥിലെത്തിയത്. ഉദ്ഘാടനത്തിനുശേഷം പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുകയാണ്. അഭിസംബോധനയ്ക്കിടെ130 കോടിയുടെ വികസന പദ്ധതികളും പ്രധാനമന്ത്രി ഉത്ഘാടനം ചെയ്തു.തകർന്ന സ്ഥലങ്ങൾ പുനർനിർമിക്കാനായെന്നുംവിമർശകർ ഇത് സാധിക്കുമോ എന്ന് സംശയിച്ചതായും പ്രധാനമന്ത്രി നരേന്ദ്രമോദി അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.എന്നാൽ ഇത് വിജയകരമായി പൂർത്തിയാക്കാനായെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യയ്ക്ക് മഹത്തായ ആത്മീയ പാരമ്പര്യമുണ്ട്. അതാണ് നമ്മൾ കേദാർനാഥിൽ കാണുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. മൂന്നു മണിക്കൂറിലധികം നീണ്ടുനിൽക്കുന്ന പരിപാടികളാണ് കേദാർനാഥിൽ ആസൂത്രണം ചെയ്തിരിക്കുന്നത്. Content Highlights: Narendra Modi inagurates shankaracharya statue in kedarnath


from mathrubhumi.latestnews.rssfeed https://ift.tt/30429DP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages