വനിതാ പോലീസുദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമം, മാലയും ബ്രേസ്‌ലെറ്റും പൊട്ടിക്കാന്‍ ശ്രമം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, October 29, 2021

വനിതാ പോലീസുദ്യോഗസ്ഥര്‍ക്ക് നേരെ അതിക്രമം, മാലയും ബ്രേസ്‌ലെറ്റും പൊട്ടിക്കാന്‍ ശ്രമം

കോട്ടയം: ആലപ്പുഴയിലും കോട്ടയത്തും വനിതാ പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ അതിക്രമം. സ്വർണാഭരണങ്ങൾ കവരാനുള്ള ശ്രമത്തിനിടെയാണ് രണ്ടിടത്തും അതിക്രമമുണ്ടായത്. ആലപ്പുഴ ചേർത്തലയിൽ പട്ടണക്കാട് പോലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ അജിതകുമാരിക്ക് നേരെയാണ് അതിക്രമമുണ്ടായത്. ജോലി കഴിഞ്ഞ് ഇരുചക്രവാഹനമോടിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അതിക്രമമുണ്ടായത്. ഹെൽമെറ്റ് ധരിച്ചെത്തിയ രണ്ട് പേരാണ് മാല പൊട്ടിക്കാൻ ശ്രമിച്ചത്. പച്ചക്കറിക്കടയ്ക്ക് അടുത്ത് നിർത്താൻ വാഹനത്തിന്റെ വേഗത കുറച്ചപ്പോഴായിരുന്നു അതിക്രമം. അക്രമികളെ ചെറുക്കാനുള്ള ശ്രമത്തിനിടെ അജിതകുമാരി വാഹനത്തിൽ നിന്ന് താഴെ വീഴുകയും കാലിന് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. വാഹനത്തിൽ നിന്ന് താഴേക്ക് വീണതിനാൽ അക്രമികൾ വന്ന വാഹനത്തിന്റെ നമ്പർ ശ്രദ്ധിക്കാനും കഴിഞ്ഞില്ല. കോട്ടയം ചങ്ങനാശ്ശേരിയിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്കു സ്കൂട്ടറിൽ പോകുകയായിരുന്ന വനിതാ പോലീസുകാരിയെ തടഞ്ഞു നിർത്തി ബ്രേസ്ലെറ്റ് കവർച്ച ചെയ്യാൻ ശ്രമിച്ച യുവാവ് അറസ്റ്റിലായി. കൈലാത്തുപടി മൂലമുറി സിറിയക്(ജുബിൻ-33)ആണ് അറസ്റ്റിലായത്. തൃക്കൊടിത്താനം പോലീസ് സ്റ്റേഷനിൽ നിന്നും ഡ്യൂട്ടി കഴിഞ്ഞ് കറുകച്ചാലിലുള്ള വീട്ടിലേക്കു മടങ്ങിയ ദീപ്തിയുടെ ആഭരണം മോഷ്ടിക്കാനാണ് ശ്രമം നടന്നത്. സ്കൂട്ടറിൽ എത്തിയ സിറിയക് അമര ഭാഗത്തുവച്ച് ദീപ്തി സഞ്ചരിച്ചിരുന്ന സ്കൂട്ടറിനു മുമ്പിലെത്തി തടഞ്ഞു നിർത്തി ബ്രേസ് ലെറ്റ് മോഷ്ടിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.എസ്.എച്ച്.ഒ ഇ.അജീബ്, എസ്.ഐ അനിൽകുമാർ, എ.എസ്. ഐമാരായ ഗിരീഷ്, ചന്ദ്രകുമാർ, സാബു എന്നിവരാണ് അറസ്റ്റിനു നേതൃത്വം നൽകിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. Content Highlights: attack against women police officers in kottayam and alapuzha


from mathrubhumi.latestnews.rssfeed https://ift.tt/3Er76VZ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages