മുംബൈ: രണ്ടാംദിവസവും സൂചികകളിൽ നേട്ടത്തോടെ തുടക്കം. എല്ലാവിഭാഗം ഓഹരികളിലും നിക്ഷേപക താൽപര്യം പ്രകടമായതാണ് സൂചികകൾ നേട്ടമാക്കിയത്. ആഗോള സൂചനകളുംകൂടിചേർന്നപ്പോൾ നേട്ടത്തിന്റെ ട്രാക്കിലേക്ക് വിപണി കടന്നു. സെൻസെക്സ് 263 പോയന്റ് ഉയർന്ന് 61,231 ലും നിഫ്റ്റി 80 പോയന്റ് നേട്ടത്തിൽ 18,200 നിലവാരത്തിലുമാണ് വ്യാപാരം ആരംഭിച്ചത്. ടെക് മഹീന്ദ്ര 6.42 ശതമാനം ഉയർന്ന് 1,621.95 നിലവാരത്തിലെത്തി. ബജാജ് ഫിൻസർവ് (1.23%), ടാറ്റാസ്റ്റീൽ (1.21%), ഭാരതി എയർടെൽ (1.19%), ഐടിസി (0.81%), ടൈറ്റാൻ (0.70%), ബജാജ് ഫിനാൻസ് (0.70%), റിലയൻസ് (0.66%), മഹീന്ദ്ര ആൻഡ് മഹീന്ദ്ര (0.48%) തുടങ്ങയ ഓഹരികളും നേട്ടത്തിലാണ്. ഡോ.റെഡീസ് ലാബ്സ്, ഹിന്ദുസ്ഥാൻ യൂണിലിവർ, ഐസിഐസിഐ ബാങ്ക്, പവർഗ്രിഡ്, ഏഷ്യൻപെയിന്റ്, ആക്സിസ് ബാങ്ക്, കൊട്ടക് ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി റെക്കോഡ് ഉയരംകുറിച്ച നിഫ്റ്റി ബാങ്ക് സൂചിക നഷ്ടത്തിലാണ്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾക്യാപ് എന്നിവ യഥാക്രമം 0.4, 0.6 ശതമാനവും ഉയർന്നാണ് വ്യാപാരം നടക്കുന്നത്. Content Highlights: stock market starts with profit amid positive golbal cues, nifty above 18,150
from mathrubhumi.latestnews.rssfeed https://ift.tt/3nzScGe
via
IFTTT
No comments:
Post a Comment