കോഴിക്കോട്: കേരള കോൺഗ്രസ് എം. ജോസ് വിഭാഗത്തിന് വിട്ടുനൽകിയതിനേത്തുടർന്ന് അണികളുടെ പ്രതിഷേധം ഉയർന്ന കുറ്റ്യാടി മണ്ഡലം സി.പി.എം. തിരികെ ചോദിച്ചേക്കില്ല. ജോസ് കെ.മാണി സീറ്റ് വിട്ടുനൽകിയാൽ സി.പി.എം. കുറ്റ്യാടി ഏറ്റെടുക്കും. എന്നാൽ കുറ്റ്യാടിക്ക് പകരം തിരുവമ്പാടി സീറ്റ് കേരള കോൺഗ്രസിന് വിട്ടു നൽകില്ല. വിഷയത്തിൽ സി.പി.എം. നേതൃത്വവും ജോസ് കെ. മാണിയും ഇന്ന് ചർച്ച നടത്തും. മണ്ഡലത്തിൽ സ്ഥാനാർഥിയെ ലാൻഡ് ചെയ്യിക്കാനുള്ള സാഹചര്യം പോലുമില്ലെന്നാണ് കേരള കോൺഗ്രസിന്റെ പ്രാദേശിക നേതാക്കൾ പറയുന്നത്. സി.പി.എമ്മിന്റെ സഹായമില്ലാതെ മണ്ഡലത്തിൽ കേരള കോൺഗ്രസിന് ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമുണ്ട്. പ്രാദേശിക പ്രവർത്തകരുടെ വികാരം പരിഗണിക്കാതെ സ്ഥാനാർഥിയെ നിർത്തിയാൽ വലിയ തിരിച്ചടിയുണ്ടാകുമെന്ന വിലയിരുത്തൽ കേരളാ കോൺഗ്രസിനുണ്ട്. ഇക്കാര്യം നേതാക്കൾ ജോസ് കെ. മാണിയെ അറിയിച്ചിട്ടുണ്ട്. സാഹചര്യങ്ങൾ വിലയിരുത്തി കുറ്റ്യാടി സീറ്റ് ഏറ്റെടുക്കുന്നത് സംബന്ധിച്ച് ചർച്ചയ്ക്ക് സി.പി.എം. തയ്യാറാകും. പക്ഷേ, ഓദ്യോഗികമായി സീറ്റ് തിരികെ വേണമെന്ന കാര്യം സി.പി.എം. ഉന്നയിക്കില്ല. ജോസ് കെ. മാണി തിരികെ നൽകാൻ തയ്യാറായാൽ സീറ്റ് ഏറ്റെടുക്കും. വെച്ച് മാറ്റൽ ഉണ്ടാകില്ല എന്നാണ് വ്യക്തമാകുന്നത്. അല്ലാത്ത പക്ഷം സി.പി.എം. തീരുമാനിക്കുന്നത് പോലെ പൊതുസമ്മതനായ സ്ഥാനാർഥി വരട്ടെ എന്ന നിലപാട് അദ്ദേഹം സ്വീകരിച്ചേക്കും. പാർട്ടി പറയുന്നത് അനുസരിക്കുമെന്നാണ് കേരള കോൺഗ്രസ് സ്ഥാനാർഥിയായി പരിഗണിച്ച മുഹമ്മദ് ഇക്ബാലും വ്യക്തമാക്കിയത്. Content Highlights: CPM, Kuttiyadi seat, Kerala Congress
from mathrubhumi.latestnews.rssfeed https://ift.tt/3bwRjJv
via
IFTTT
No comments:
Post a Comment