പ്രതീകാത്മകചിത്രം| Photo: Mathrubhumi കാസർകോട്: വാളയാറിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതിയാത്ര ഇന്ന് ആരംഭിക്കും. കാസർകോട് മുതൽ പാറശ്ശാല വരെയാണ് യാത്ര. എല്ലാ നിയോജക മണ്ഡലങ്ങളിലും പോവുകയും തങ്ങൾക്കുണ്ടായ നീതി നിഷേധത്തെ കുറിച്ച് സംസാരിക്കുകയും ചെയ്യുമെന്നാണ് പെൺകുട്ടികളുടെ അമ്മ പറയുന്നത്. വാളയാർ കേസ് അട്ടിമറിച്ച ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും മരിച്ച തന്റെ മക്കൾക്ക് നീതി ലഭ്യമാക്കണമെന്നുമാവശ്യപ്പെട്ടാണ് പെൺകുട്ടികളെടു അമ്മയുടെ നീതിയാത്ര. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ. നീതിയാത്ര ഉദ്ഘാടനം ചെയ്യും. content highlights:walayar sisters mother neethiyathra to start from today
from mathrubhumi.latestnews.rssfeed https://ift.tt/3eyUfaH
via
IFTTT
No comments:
Post a Comment