ഇന്ന് മഹാശിവരാത്രി; ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറത്ത് വിപുലമായ ക്രമീകരണങ്ങള്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, March 10, 2021

ഇന്ന് മഹാശിവരാത്രി; ബലിതര്‍പ്പണത്തിന് ആലുവ മണപ്പുറത്ത് വിപുലമായ ക്രമീകരണങ്ങള്‍

ആലുവ: കോവിഡ് പശ്ചാത്തലത്തിൽ ആലുവ ശിവരാത്രി മണപ്പുറത്ത് വിപുലമായ ക്രമീകരണങ്ങൾ. ഭക്തരുടെ എണ്ണം കാര്യമായി നിയന്ത്രിച്ചിട്ടുണ്ട്. ചരിത്രത്തിലാദ്യമായി ഓൺലൈൻ ക്യൂ വഴിയാണ് ഇക്കുറി മണപ്പുറത്തേക്ക് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നതെങ്കിലും സുരക്ഷാ പരിശോധനകൾക്ക് വിട്ടുവീഴ്ചയില്ല. അഞ്ച് ക്ലസ്റ്ററുകളായി അൻപതോളം ബലിത്തറകളാണ് ഒരുക്കിയിരിക്കുന്നത്. ശിവരാത്രി പിറ്റേന്നായ വെള്ളിയാഴ്ച 12-ന് പുലർച്ചെ നാലു മുതൽ ഉച്ചയ്ക്ക് 12 വരെയാണ് ബലിതർപ്പണത്തിന് അനുമതി. തോട്ടയ്ക്കാട്ടുകര വഴിയും പെരിയാറിന് കുറുകെയുള്ള ശിവരാത്രി നടപ്പാലം വഴിയും ആണ് ക്യൂ സംവിധാനം ഉള്ളത്. ബലിയിടാനല്ലാതെ ആർക്കും മണപ്പുറത്തേക്ക് പ്രവേശിക്കാൻ അനുവാദമില്ല. ഒരേ സമയം 200 പേരടങ്ങുന്ന അഞ്ച് ഗ്രൂപ്പുകൾക്കായിരിക്കും പ്രവേശനം. വിശാലമായ മണപ്പുറത്ത് അഞ്ച് ഗ്രൂപ്പുകളിലായി ആയിരം പേർ ഒരേ സമയം ഉണ്ടാകും. ഇതിനായി അകലം പാലിച്ച് ബലിത്തറകൾ ഒരുങ്ങി. എന്നാൽ, ഇതറിയാതെ ബുധനാഴ്ച നിരവധി ആളുകൾ നേരിട്ട് പേര് രജിസ്റ്റർ ചെയ്യാൻ മണപ്പുറത്ത് എത്തിയിരുന്നു. ആളുകൾ മാസ്ക് ധരിക്കുകയും സാനിറ്റൈസർ ഉപയോഗിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം. അതോടൊപ്പം ബലി ദർപ്പണത്തിന് ശേഷം പുഴയിൽ ഇറങ്ങുന്നതിനും അനുവാദമില്ല. പുഴയിൽ ഇറങ്ങരുതെന്ന് ക്ഷേത്രം ഭരണ സമതിയും പോലീസും കർശന നിർദേശം നൽകിയിട്ടുണ്ട്. കെ.എസ്.ആർ.ടി.സി. ബസുകളുടെ സേവനം വെള്ളിയാഴ്ച പുലർച്ചെ മൂന്നു മണിക്ക് ആരംഭിക്കും. കോവിഡ് പ്രോട്ടോകോൾ പാലിച്ച് ഭക്തരെ നിയന്ത്രിക്കുന്നതിനെക്കുറിച്ച് പോലീസിനും ദേവസ്വം ബോർഡിനും ആശങ്കയുണ്ട്. Content Highlights: Limited people to get opportunity to perform 'bali tharpanam' at Aluva


from mathrubhumi.latestnews.rssfeed https://ift.tt/2PWaKTX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages