ചക്ക ജാം...! ചെങ്കോട്ടയില്‍ കനത്ത സുരക്ഷ; ഡല്‍ഹിയില്‍ 50,000 പോലീസുകാരെ വിന്യസിച്ചു - daylightnews

Home Top Ad

Responsive Ads Here

Post Top Ad

Friday, February 5, 2021

demo-image

ചക്ക ജാം...! ചെങ്കോട്ടയില്‍ കനത്ത സുരക്ഷ; ഡല്‍ഹിയില്‍ 50,000 പോലീസുകാരെ വിന്യസിച്ചു

Responsive Ads Here
ന്യൂഡൽഹി; രാജ്യവ്യാപകമായി കർഷക സംഘടനകൾ പ്രഖ്യാപിച്ച ചക്ക ജാം (Chakka Jam) എന്ന റോഡ് ഉപരോധ സമരത്തിന്റെ പശ്ചാത്തലത്തിൽ ചെങ്കോട്ടയിലെ സുരക്ഷ കർശനമാക്കി ഡൽഹി പോലീസ്. റിപ്പബ്ലിക് ദിനത്തിലെ സംഘർഷങ്ങളുടെ അനുഭവത്തിൽ ഡൽഹി-എൻസിആർ പരിധിയിൽ 50,000 ത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചു. 12 മെട്രോ സ്റ്റേഷനുകളിൽ ജാഗ്രത നിർദേശം നൽകിയതായും ഡൽഹി പോലീസ് അറിയിച്ചു. ഉച്ചയ്ക്ക് 12 മുതൽ വൈകീട്ട് മൂന്നുവരെയാണ് കർഷക സംഘടനകൾ രാജ്യവ്യാപകമായി ദേശീയ-സംസ്ഥാന പാതകൾ ഉപരോധിക്കുന്നത്. മൂന്നുമണിക്ക് ഒരു മിനിറ്റുനേരം വാഹനങ്ങളുടെ ഹോൺ മുഴക്കി സമരം സമാപിക്കും. പ്രക്ഷോഭം നടക്കുന്ന ഡൽഹിയിൽ ഇപ്പോൾത്തന്നെ സ്തംഭനാവസ്ഥയുള്ളതിനാൽ റോഡ് ഉപരോധമില്ല. കരിമ്പുകർഷകർ വിളവെടുപ്പുതിരക്കിലായതിനാൽ ഉത്തരാഖണ്ഡിനേയും ഉത്തർപ്രദേശിനേയും സമരത്തിൽനിന്ന് ഒഴിവാക്കി. പ്രതിഷേധം സമാധാനപരമായിരിക്കുമെന്ന് കർഷക സംഘടനകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കർഷകർ ഡൽഹിക്കു കടക്കാതിരിക്കാൻ അഞ്ചുതട്ടിലുള്ള സുരക്ഷാക്രമീകരണങ്ങൾ സിംഘു ഉൾപ്പെടെയുള്ള സമരകേന്ദ്രങ്ങളിൽ സജ്ജമാക്കി. സാമൂഹികമാധ്യമ അക്കൗണ്ടുകളും നിരീക്ഷണത്തിലാണ്. ഗാസിയബാദിലെ ലോണി അതിർത്തിയിൽ പോലീസ് ഡ്രോൺ ഉപയോഗിച്ച് നിരീക്ഷണം നടത്തുന്നുണ്ട്. അതിർത്തി പ്രദേശങ്ങളിലും കഴിഞ്ഞ തവണ സംഘർഷം നടന്ന ഐടിഒ, മിന്റോ റോഡ് എന്നിവിടങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റോഡ് ഉപരോധത്തിന്റെ പശ്ചാത്തലത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷാ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി കഴിഞ്ഞ ദിവസം ചർച്ചനടത്തിയിരുന്നു. സ്കൂൾ ബസുകൾ, ആംബുലൻസുകൾ, അവശ്യ വസ്തുക്കളുമായുള്ള വാഹനങ്ങൾ തുടങ്ങിയവ ഒഴിവാക്കുക, പോലീസുകാരോടോ സർക്കാർ പ്രതിനിധികളോടോ പൊതുജനങ്ങളോടോ ഏതെങ്കിലും തരത്തിലുള്ള സംഘർഷങ്ങളിൽ ഏർപ്പെടാതിരിക്കുക എന്നിങ്ങനെയാണ് സമരക്കാർക്കുള്ള നിർദേശങ്ങൾ. content highlights:Chakka jam: Around 50,000 police, paramilitary forces deployed in Delhi-NCR
.com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/ .com/blogger_img_proxy/
.com/blogger_img_proxy/

from mathrubhumi.latestnews.rssfeed https://ift.tt/2Lp7X3v
via IFTTT

No comments:

Post a Comment

Post Bottom Ad

Pages