ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 12,059 പേർക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11,805 പേർ രോഗമുക്തി നേടുകയും 74 മരണം സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് ഇതുവരെ 1,08,26,363 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 1,05,22,601 പേർ രോഗമുക്തി നേടി. 1,54,996 മരണങ്ങളാണ് ഇതിനോടകം സ്ഥിരീകരിച്ചിട്ടുള്ളത്. 1,48,766 സജീവ കേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 57,75,322 പേർ വാക്സിൻ സ്വീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. content highlights:india covid 19 update
from mathrubhumi.latestnews.rssfeed https://ift.tt/3oY7t1W
via
IFTTT
No comments:
Post a Comment