മലപ്പുറം: ജനാധിപത്യ സമൂഹത്തിന്റെ നിലനിൽപ്പിന് ആരോഗ്യകരമായ സംവാദങ്ങൾ ഉയർന്നുവരണമെന്ന് യുക്തിവാദി നേതാവ് ഇ.എ. ജബ്ബാറും ഇസ്‌ലാമിക പ്രഭാഷകനും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടറുമായ എം.എം. അക്ബറും തമ്മിൽ നടന്ന സംവാദത്തിൽ അഭിപ്രായമുയർന്നു.കേരള യുക്തിവാദി സംഘമാണ് മലപ്പുറത്ത് സംവാദമൊരുക്കിയത്. ഖുർആൻ 24-ാം അധ്യായത്തിൽ ആഴക്കടലിലെ ഇരുട്ടുകളെക്കുറിച്ച് പറയുന്ന വചനമായിരുന്നു സംവാദത്തിന്റെ മർമം. ആദ്യം ഒരുമണിക്കൂർവീതം ഇരുവരും വിഷയാവതരണം നടത്തി. പിന്നീട് രണ്ടു റൗണ്ടുകളായി ഖണ്ഡനങ്ങൾ നടന്നു. ഇരുപക്ഷക്കാർക്കും അഞ്ചുവീതം ചോദ്യങ്ങൾ ചോദിക്കാനും അവസരംനൽകി. രാവിലെ 9.30-ന് ആരംഭിച്ച സംവാദം ഒന്നരയോടെ അവസാനിച്ചു.കോവിഡ് നിയന്ത്രണങ്ങൾ കാരണം മുൻകൂട്ടി നൽകിയ പേരുകളിൽനിന്ന് നിശ്ചയിച്ചവർക്ക് മാത്രമായിരുന്നു പ്രവേശനം. ഇരുവരുടെയും ചാനലുകളിലും ഫെയ്‌സ്ബുക്ക് പേജുകളിലും സംവാദം ലൈവ്ചെയ്തു.യുക്തിവാദി സംഘം സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ.എൻ. അനിൽകുമാർ മോഡറേറ്ററായി. ജില്ലാപ്രസിഡന്റ് സി.എം. ജയപ്രകാശ് നന്ദിപറഞ്ഞു.
from mathrubhumi.latestnews.rssfeed https://ift.tt/2LvYTJT
via
IFTTT
No comments:
Post a Comment