എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ചാണ്, ഐതിഹാസികമായ വിജയം നേടും- പിണറായി വിജയന്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 13, 2020

എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ചാണ്, ഐതിഹാസികമായ വിജയം നേടും- പിണറായി വിജയന്‍

കണ്ണൂർ : ചരിത്ര വിജയം സമ്മാനിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽപിണറായിയിലെ ചേരിക്കൽ സ്കൂളിൽ കുടുംബത്തോടൊപ്പം വോട്ടു ചെയ്യാനെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു. "ഇതുപോലൊരു തിരഞ്ഞെടുപ്പ് കേരളത്തിൽ മുമ്പൊരു ഘട്ടത്തിലും നമുക്ക് നേരിടേണ്ടി വന്നിട്ടില്ല. എല്ലാ പ്രതിലോമ ശക്തികളും ഒന്നിച്ച് ഞങ്ങളെ നേരിടാൻ തയ്യാറെടുക്കുകയും അതിനാവശ്യമായ എല്ലാഒത്താശകൾ കേന്ദ്ര ഏജൻസികളും ചെയ്തുകൊടുക്കുകയുമാണ് ഈ തിരഞ്ഞെടുപ്പിൽ. ഞങ്ങളെ ചെറിയ തോതിൽ ക്ഷീണിപ്പിക്കാമെന്നും ഉലയ്ക്കാമെന്നുമാണ് അവരുടെ പ്രതീക്ഷ. 16ാം തീയതി മനസ്സിലാകും ആരാണ് ഉലഞ്ഞതെന്നും ആരാണ് ക്ഷീണിച്ചതെന്നും". ഐതിഹാസികമായ വിജയമായിരിക്കും എൽഡിഎഫ് നേടാൻ പോകുന്നത്. അതോടെ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കണമെങ്കിൽ അവർക്ക് കടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു "ഇതേവരെ വോട്ട് ചെയ്തവർ വലിയ തോതിലുള്ള പിന്തുണയാണ് എൽഡിഎഫിന് നൽകിയത്. ഞങ്ങൾ ജയിക്കാൻ സാധ്യതയില്ലെന്ന് കണക്കാക്കിയ പ്രദേശങ്ങൾ വരെ ഞങ്ങളുടേതായി മാറാൻ പോവുകയാണ്. ഈ ജില്ലകൾ എല്ലാ കാലത്തും എന്തായിരുന്നെന്ന് എല്ലാവർക്കുമറിയാം. എൽഡിഎഫിന്റെ ഐതിഹാസിക വിജയം ഉറപ്പിക്കുന്ന തിരഞ്ഞെടുപ്പാണിത്. കള്ളങ്ങളോടും നുണകളോടും ജനം എങ്ങനെ പ്രതികരിക്കുമെന്ന കാണിക്കുന്ന തിരഞ്ഞെടുപ്പുമായിരിക്കും ഇത്". കോവിഡ് സൗജന്യമായി നൽകുമെന്ന പ്രഖ്യാപനം തിരഞ്ഞെടുപ്പ് ചട്ട ലംഘനമാണെന്ന പ്രതിപക്ഷ ആരോപണത്തോടും മുഖ്യമന്ത്രി പ്രതികരിച്ചു. നമ്മുടെ രാജ്യത്ത് കേരളത്തിൽ മാത്രമാണ് കോവിഡിനെതിരായ ചികിത്സ മുഴുവനും സൗജന്യമായിട്ടുള്ളത്. അങ്ങനെയുള്ള സംസ്ഥാനത്ത്കോവിഡിനെ പ്രതിരോധിക്കാനുള്ള ചെറിയ പൈസയുടെ കുത്തിവെപ്പിനുള്ള പൈസ ഇങ്ങോട്ട് പോരട്ടെ എന്ന് സംസ്ഥാനം വിചാരിക്കുമോ എന്നും മുഖ്യമന്ത്രി ചോദിച്ചു. "ഇവിടെ ഞങ്ങൾ തുടർച്ചയായി ഇന്നേ വരെ സൗജന്യ ചികിത്സയാണ് നൽകിയത്. അതിന്റെ ഭാഗം തന്നെയാണ് പ്രതിരോധ നടപടിയും അതിൽ യാതൊരു പെരുമാറ്റച്ചട്ടലംഘനവുമില്ല. ജനങ്ങൾ പ്രകോപിതരായി ഞങ്ങളുടെ കൂടെ നിന്ന് ആത്മരോഷത്തോടെയാണ് വോട്ടു ചെയ്യാൻ വരുന്നത്. യുഡിഎഫിന് തിരിച്ചടിയുണ്ടാവുമെന്ന് മാത്രമല്ല, ലീഗിന്റെ അടിത്തറ തകരും.. മുസ്ലീം ബഹുജനങ്ങളുടെ പ്രഖ്യാപിതമായ സംഘടനകൾ ദീർഘകാലമായി തള്ളിക്കൊണ്ടിരിക്കുന്ന വിഭാഗമാണ് ജമാഅത്തെ ഇസ്ലാമി. നാലു വോട്ടിനു വേണ്ടി അവരുമായി കൂടുന്ന അൽപത്തമാണ് ലീഗും കോൺഗ്രസ്സും കാണിച്ചത്. അതിൽ വലിയ രോഷത്തോടെയാണ് മുസ്ലിം ബഹുജനങ്ങൾ കാണിക്കുന്നത്. ലീഗിന്റെ കരുത്തരായ നേതാക്കൾ വരെ അത് പ്രകടിപ്പിച്ചതാണ്", മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. content highlights:LDF will have a historic victory, says Pinarayi Vijayan on Local body election polling day


from mathrubhumi.latestnews.rssfeed https://ift.tt/3qVcB9u
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages