തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സ്ഥാനം പങ്കിടുന്നത് സംബന്ധിച്ച് ഘടകകക്ഷികളോട് ഉദാരസമീപനം സി.പി.എം. സ്വീകരിക്കും. വിമത ശബ്ദങ്ങളോ വിയോജിപ്പുകളോ ഇല്ലാതെ മുന്നണി ഒറ്റക്കെട്ടായി നിയമസഭാതിരഞ്ഞെടുപ്പിനെയും നേരിടണമെന്നാണ് സി.പി.എം. ലക്ഷ്യമിടുന്നത്. അതിനുള്ള നയപരമായ സമീപനമായിരിക്കും തദ്ദേശഭരണ പങ്കാളിത്തം സംബന്ധിച്ചുള്ള എൽ.ഡി.എഫ്. തീരുമാനത്തിൽ സി.പി.എം. സ്വീകരിക്കുക. വെള്ളിയാഴ്ച സി.പി.എം.-സി.പി.ഐ. നേതൃയോഗങ്ങൾ ചേരുന്നുണ്ട്. ഇതിനുശേഷം ഇടതുമുന്നണിയോഗവും ചേരും. ഇതിലായിരിക്കും ഘടകകക്ഷികൾക്കുള്ള ഭരണപങ്കാളിത്തം നിശ്ചയിക്കുക. മധ്യകേരളത്തിൽ ഇടതുമുന്നണിക്കുണ്ടായ മുന്നേറ്റം കേരള കോൺഗ്രസിന്റെ പിന്തുണകൊണ്ടുണ്ടായതാണ്. ഇതിനനുസരിച്ചുള്ള പരിഗണന ജോസ് കെ. മാണിക്ക് നൽകണമെന്ന് സി.പി.എമ്മിനുണ്ട്. എന്നാൽ, സി.പി.ഐ.ക്ക് ഉപരിയായി ഒരുസ്ഥാനം കേരള കോൺഗ്രസിന് നൽകാനാവില്ല. അത് മുന്നണിയിൽ പ്രശ്നങ്ങൾക്ക് വഴിയൊരുക്കും. അതിനാൽ, സി.പി.ഐ.ക്കും കേരള കോൺഗ്രസിനും ജില്ലാ പഞ്ചായത്തുകളിൽ അധ്യക്ഷപദവി നൽകുന്നത് പരിഗണിച്ചേക്കും. കഴിഞ്ഞതവണ തൃശ്ശൂർ, കൊല്ലം ജില്ലാ പഞ്ചായത്തുകളിലും കോർപ്പറേഷനുകളിലുമാണ് സി.പി.ഐ.ക്ക് അധ്യക്ഷപദവി നൽകിയത്. ഈ നാലുസ്ഥാനങ്ങളിലും രണ്ടരവർഷം വീതം 'ടേം' അടിസ്ഥാനത്തിൽ പങ്കുവെക്കലായിരുന്നു. അഞ്ചുവർഷവും പൂർണ സി.പി.ഐ. പ്രതിനിധികൾ അധ്യക്ഷസ്ഥാനത്തുണ്ടായിരുന്നില്ല. കോട്ടയം ജില്ലാ പഞ്ചായത്ത് ജോസ് വിഭാഗത്തിന് നൽകിയേക്കും ഇത്തവണ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം കേരള കോൺഗ്രസിന് നൽകാനാണ് ആലോചന. കോട്ടയത്ത് ആറുസീറ്റുമായി സി.പി.എം. തന്നെയാണ് പ്രധാനകക്ഷി. കേരള കോൺഗ്രസിന് അഞ്ചുസീറ്റാണ് ലഭിച്ചത്. കേരള കോൺഗ്രസിന് ഇത് മധുര പ്രതികാരം കൂടിയാണ്. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യു.ഡി.എഫുമായുള്ള തർക്കമാണ് കേരള കോൺഗ്രസിനെ ഇടതുപക്ഷത്തെത്തിച്ചത്. മുന്നണി മാറി തിരഞ്ഞെടുപ്പിൽ ജയിച്ച് അവർ വീണ്ടും അവിടെ ഭരിക്കാനെത്തുന്നുവെന്നത് ജോസ് കെ. മാണിയെ സംബന്ധിച്ചുള്ള രാഷ്ട്രീയ വിജയം ചെറുതല്ല. കേരള കോൺഗ്രസിന് ഈ പരിഗണന നൽകുകയാണെങ്കിൽ സി.പി.ഐ.ക്കും ജില്ലാ പഞ്ചായത്ത് അധ്യക്ഷസ്ഥാനം നൽകും. ഇടുക്കിയിൽ സി.പി.ഐ. നാല് സീറ്റ് നേടി. Content Highlights:Kerala Local Body Election 2020
from mathrubhumi.latestnews.rssfeed https://ift.tt/3r6Es6D
via
IFTTT
No comments:
Post a Comment