അന്ന് കോര്‍പ്പറേറ്റുകളെ സ്വാഗതം ചെയ്തു; പഴയ ലേഖനങ്ങളും പ്രകടനപത്രികയും കുത്തിപ്പൊക്കി ബിജെപി - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 6, 2020

അന്ന് കോര്‍പ്പറേറ്റുകളെ സ്വാഗതം ചെയ്തു; പഴയ ലേഖനങ്ങളും പ്രകടനപത്രികയും കുത്തിപ്പൊക്കി ബിജെപി

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തുന്ന കർഷകരേയും അവർക്ക് പിന്തുണ നൽകുന്ന പ്രതിപക്ഷ പാർട്ടികളെയും ഓർമ്മിപ്പിച്ച് ബിജെപി. കാർഷിക മേഖലയിൽ കോർപറേറ്റുകളെ അനുവദിക്കണമെന്ന കർഷകരുടെ മുൻകാല ആവശ്യം ഓർമിപ്പിച്ചുകൊണ്ടാണ് ബി.ജെ.പി. ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷിന്റെ ട്വീറ്റ്. കാർഷിക വിപണിയിൽ കോർപ്പറേറ്റുകളെ അനുവദിക്കണമെന്ന് പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർ 2008-ൽ ആവശ്യപ്പെട്ടിരുന്നുവെന്ന് ബി.എൽ. സന്തോഷ് ട്വീറ്റ് ചെയ്തു. അതേ യൂണിയനുകളുടെ തനിപ്പകർപ്പാണ് ഇപ്പോൾ. ഗോതമ്പ് സംഭരിക്കാൻ കോർപ്പറേറ്റുകളെ അനുവദിക്കണമെന്ന കർഷകരുടെ ആവശ്യം റിപ്പോർട്ട് ചെയ്ത പഞ്ചാബിൽ നിന്നുള്ള ഇംഗ്ലീഷ് ദിനപത്രം ട്രിബ്യൂണിൽനിന്നുള്ള ഒരു ലേഖനത്തിന്റെ ചിത്രമടക്കമാണ് ബി.എൽ.സന്തോഷിന്റെ ട്വീറ്റ്. കൃഷിയിൽസ്വകാര്യ മേഖലയുടെ പ്രവേശനത്തെ പ്രതിപക്ഷം പിന്തുണയ്ക്കുന്ന രേഖകളും പുറത്തുവിട്ടിട്ടുണ്ട്. എൻ.സി.പി., ഡി.എം.കെ. തുടങ്ങിയ രാഷ്ട്രീയ പാർട്ടികൾ കാർഷിക മേഖലയിലെ പരിഷ്കാരങ്ങൾക്കായി ശക്തമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും എന്നാൽ, ഇപ്പോൾ മോദി സർക്കാർ വരുത്തിയ മാറ്റങ്ങളെ എതിർക്കുകയാണെന്നുംബി.എൽ. സന്തോഷ് ആരോപിച്ചു. വിപണിയിൽ സ്വകാര്യ പങ്കാളിത്തം നിർദ്ദേശിച്ചുകൊണ്ട് 2010-ൽ അന്നത്തെ ഡൽഹി മുഖ്യമന്ത്രി ഷീലദീക്ഷിതിന് കൃഷിമന്ത്രിയായിരുന്ന ശരദ് പവാർ എഴുതിയ കത്തും ബി.എൽ. സന്തോഷ് പങ്കുവെച്ചു. ഇടനിലക്കാരില്ലാതെ കർഷകർക്ക് നേരിട്ട് ഉൽപ്പന്നങ്ങൾ വിൽക്കാൻ അനുവദിക്കുന്ന മാറ്റങ്ങൾ വാഗ്ദാനം ചെയ്യുന്ന 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഡി.എം.കെ. പ്രകടന പത്രികയും അദ്ദേഹം ട്വീറ്റ് ചെയ്തിട്ടുണ്ട്. This was in 2008 . Farmers of Punjab & Haryana demanding allowing of corporates in agri marketing . Just understand the duplicity of the same unions now . #FarmersWithModi pic.twitter.com/J8axVbOkba — B L Santhosh (@blsanthosh) December 6, 2020 Content Highlights: BJP Leader Cites History, Claims "Duplicity" By Farmers Unions


from mathrubhumi.latestnews.rssfeed https://ift.tt/33OsPHv
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages