മത്സരിച്ചത് നാരായണന്റെ നാലുമക്കൾ; മൂന്നുപേർക്ക് മിന്നും ജയം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 16, 2020

മത്സരിച്ചത് നാരായണന്റെ നാലുമക്കൾ; മൂന്നുപേർക്ക് മിന്നും ജയം

തൃശ്ശൂർ: കണ്ടശ്ശാംകടവ് വടശ്ശേരി വീട്ടിൽ വി.എ. നാരായണന്റെ മക്കളിൽ നാലുപേർ തിരഞ്ഞെടുപ്പിനെ നേരിട്ടു. മൂന്നുപേർക്ക് മിന്നും ജയം. ഒരാൾക്കുമാത്രം പരാജയം.ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവായിരുന്ന അന്തരിച്ച വി.എ. നാരായണന്റെയും ഭാര്യ കൗസല്യയുടെയും എട്ടുമക്കളിൽ നാലുപേരാണ് ഇക്കുറി ജില്ലാപഞ്ചായത്ത് മുതൽ ഗ്രാമപ്പഞ്ചായത്ത് വരെ വിവിധ തലങ്ങളിൽ മത്സരിച്ചത്. സി.പി.എം. ഏരിയാകമ്മിറ്റി അംഗംകൂടിയായ വി.എൻ. സുർജിത്ത് ജില്ലാപഞ്ചായത്തിലേക്ക്‌ അന്തിക്കാട് ഡിവിഷനിൽ നിന്ന് വിജയിച്ചു. മണലൂർ ഗ്രാമപ്പഞ്ചായത്ത് മുൻ പ്രസിഡന്റാണ് സുർജിത്ത്. പെൺമക്കളായ രജനി തിലകൻ അന്തിക്കാട് ബ്ലോക്കിലേക്ക്‌ ചാഴൂർ ഡിവിഷനിൽനിന്നും മേനക മധു അന്തിക്കാട് ഗ്രാമപ്പഞ്ചായത്ത് 12-ാം വാർഡിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. വാടാനപ്പിള്ളി ഗ്രാമപ്പഞ്ചായത്ത് മൂന്നാംവാർഡ് സ്ഥാനാർഥിയായിരുന്ന ഷീബാ ചന്ദ്രബോസിനാണ് ജയിക്കാൻ കഴിയാതിരുന്നത്.


from mathrubhumi.latestnews.rssfeed https://ift.tt/3gSrZPl
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages