ചാലക്കുടി : ചാലക്കുടിപ്പുഴയിലേക്ക് ചാടിയ യുവാവ് മരിച്ചു. വെട്ടുകടവ് പള്ളിപ്പാടൻ ദേവസ്സിക്കുട്ടിയുടെ മകൻ നൈജോ (31) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ എട്ട് മണിയോടെ വെട്ടുകടവ് പാലത്തിന് സമീപത്താണ് സംഭവം. അഗ്നിരക്ഷാസേനയെത്തി തിരച്ചിൽ നടത്തി കണ്ടെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. നൈജോ മാനസികവെല്ലുവിളിനേരിടുന്നയാളാണെന്ന് പോലീസ് പറഞ്ഞു. ചെറായി സ്വദേശിയായ 39 കാരിയെ ഒരുമാസം മുമ്പ് വെട്ടുകടവിലുള്ള വീട്ടിലേക്ക് നൈജോ കൂട്ടിക്കൊണ്ടുവന്നിരുന്നു. ഇവരുമായി ഞായറാഴ്ച വഴക്കിട്ടു. ഇതിനിടയിൽ വീട്ടിലുള്ള എയർഗണ്ണിന്റെ പാത്തികൊണ്ട് യുവതിയെ അടിച്ചു. ബഹളം കണ്ട് നൈജോയുടെ അമ്മ ഒച്ചവെച്ചപ്പോൾ നാട്ടുകാരും ഓടിക്കൂടി. ഇതിനിടയിലാണ് ഇയാൾ ഓടി പുഴയിലേക്ക് ചാടിയത്. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തി സംസ്കരിച്ചു. അമ്മ: റോസിലി. സഹോദരി: മീര. (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056) content highlights:Man drown in river after injuring wife
from mathrubhumi.latestnews.rssfeed https://ift.tt/347FG7C
via
IFTTT
No comments:
Post a Comment