തിരുവനന്തപുരം: മുന്നണികളുടെ അവകാശവാദത്തിന് ജനങ്ങളിട്ട മാർക്കാണ് തിരഞ്ഞെടുപ്പ് ഫലം. അതിൽ എപ്ലസ് നേടിയത് ഇടതുമുന്നണിയാണ്. മുന്നേറ്റം കഴിഞ്ഞതവണ നേടിയതിനെക്കാൾ വോട്ടും സീറ്റും ഉറപ്പിക്കാനായി എന്നതാണ് എൽ.ഡി.എഫിന്റെ നേട്ടം. ജില്ലാ പഞ്ചായത്തുകളിൽ തുല്യശക്തിയായിരുന്ന യു.ഡി.എഫിനെ ബഹുദൂരം പിന്നിലാക്കാനായി. കോട്ടയം, പത്തനംതിട്ട, ഇടുക്കി, കാസർകോട് ജില്ലാ പഞ്ചായത്തുകൾ യു.ഡി.എഫിൽനിന്ന് പിടിച്ചെടുത്തു. ഇത് മധ്യകേരളത്തിൽ യു.ഡി.എഫിനുണ്ടായിരുന്ന മേധാവിത്വത്തെ തകർത്തു. ആറ്് കോർപ്പറേഷനുകളിൽ കണ്ണൂരിൽ മാത്രമായി യു.ഡി.എഫിന്റെ മേധാവിത്വം പരിമിതപ്പെടുത്താനായി. തിരുവനന്തപുരം കോർപ്പറേഷൻ പിടിക്കാൻ ബി.ജെ.പി. നടത്തിയ തീവ്രശ്രമത്തെ ചെറുക്കാനായി എന്നതും എൽ.ഡി.എഫിന്റെ നേട്ടമാണ്. കഴിഞ്ഞതവണ ഏറ്റവും വലിയ ഒറ്റകകക്ഷിയായാണ് ഇടതുപക്ഷം തിരുവനന്തപുരം കോർപ്പറേഷൻ ഭരിച്ചതെങ്കിൽ, ഇത്തവണ വ്യക്തമായ ഭൂരിപക്ഷം നേടി. ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭകളിലും ഇടതുമന്നണി പിന്നാക്കം പോയെന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞതവണ 538 ഗ്രാമപ്പഞ്ചായത്തുകൾ എൽ.ഡി.എഫിനൊപ്പമുണ്ടായിരുന്നപ്പോൾ ഇത്തവണ 514 ഇടത്താണ് മേൽക്കൈ നേടാനായത്. ഇടതിനൊപ്പം നിന്ന നഗരസഭകൾ 48-ൽനിന്ന് 35 ആയികുറഞ്ഞു. നിരാശ ജില്ലാപഞ്ചായത്തുകളിൽ തുല്യശക്തികളെന്ന നിലയിൽനിന്ന് പാതിശേഷിപോലുമില്ലാത്ത 'അംഗപരിമിത' വിഭാഗമായി യു.ഡി.എഫ്. മാറി. തിരുവനന്തപുരം കോർപ്പറേഷനിൽ കാര്യമായ മത്സരംപോലും നടത്താനാവാത്ത ശിഥില മുന്നണിയായി യു.ഡി.എഫ്. മാറി. എറണാകുളം ജില്ലയിൽ പൊതുവേയുണ്ടാക്കിയ മുന്നേറ്റം കോർപ്പറേഷനിൽ നേടാനാവാതിരുന്നതും സംഘടനാപരമായ വീഴ്ചയായി. നഗരസഭകളിൽ മുന്നേറ്റമുണ്ടാക്കാനായതാണ് യു.ഡി.എഫിന്റെ ഏക ആശ്വാസം. കഴിഞ്ഞതവണ നേടിയ 40 നഗരസഭകളിൽനിന്ന് 45 ഇടത്തേക്ക് നില മെച്ചപ്പെടുത്താൻ യു.ഡി.എഫിനായി. ഗ്രാമപ്പഞ്ചായത്തുകളിലും വലിയ തിരിച്ചടി പറയാനാവില്ല. കഴിഞ്ഞതവണ 380 ഗ്രാമപഞ്ചായത്തുകളാണ് യു.ഡി.എഫിനുണ്ടായിരുന്നത്. ഇതിൽ മൂന്നെണ്ണമാണ് ഇത്തവണ നഷ്ടമായത്. അതേസമയം, കഴിഞ്ഞതവണ നേടിയ 61 ബ്ലോക്കുകളിൽ 18 ഇടത്ത് യു.ഡി.എഫിന് ഭരണം കൈവിട്ടു. കഴിഞ്ഞതവണ യു.ഡി.എഫിനൊപ്പമുണ്ടായിരുന്ന കേരള കോൺഗ്രസ് (എം) 258 വാർഡുകളിലും എൽ.ജെ.ഡി. 51 വാർഡുകളിലും ഗ്രാമപ്പഞ്ചായത്തിൽ ഇത്തവണ മേൽക്കൈ നേടിയിട്ടുണ്ട്. ഈ രണ്ടുപാർട്ടികൾക്കും ബ്ലോക്ക് പഞ്ചായത്തുകളിൽ 60 വാർഡുകളിലാണ് മുന്നേറ്റമുണ്ടാക്കാനായത്. മുന്നണി വിപുലീകരണം എൽ.ഡി.എഫിന് നേട്ടമായതിനൊപ്പം യു.ഡി.എഫിന് കോട്ടവും സംഭവിച്ചുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. Content Highlights: Kerala local body election results thiruvananthapuram
from mathrubhumi.latestnews.rssfeed https://ift.tt/3867zyg
via
IFTTT
No comments:
Post a Comment