സ്പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, December 9, 2020

സ്പേസ് എക്സിന്റെ റോക്കറ്റ് സ്റ്റാര്‍ഷിപ്പ് പരീക്ഷണ വിക്ഷേപണത്തിനിടെ പൊട്ടിത്തെറിച്ചു

വാഷിങ്ടൺ: ചൊവ്വാ ദൗത്യങ്ങൾ മുന്നിൽകണ്ട് സ്പേസ് എക്സ് വികസിപ്പിക്കുന്ന മാർസ് റോക്കറ്റ് സ്റ്റാർഷിപ്പ്പരീക്ഷണ വേളയിൽ പൊട്ടിത്തെറിച്ചു. ബുധനാഴ്ച ടെക്സാസിൽ നടന്ന പരീക്ഷണ വിക്ഷേപണത്തിനിടെയുണ്ടായ സ്ഫോടനത്തിലാണ് റോക്കറ്റ് സ്റ്റാർഷിപ്പ് തകർന്നുവീണത്. വിക്ഷേപണ തറയിൽ നിന്ന് എട്ട് മൈൽ ഉയരത്തിൽ പറന്ന റോക്കറ്റ് ആസൂത്രണം ചെയ്തതുപോലെ തിരിച്ചിറങ്ങുന്നതിനിടയിലാണ് പൊട്ടിത്തെറിച്ചത്. എന്നാൽ പരീക്ഷണം വിജയം എന്ന തരത്തിലണ് സ്പേസ് എക്സ് പ്രതികരിച്ചത്.ലാൻഡിങ്വേഗത കൂടിയതാണ് റോക്കറ്റ് സ്റ്റാർഷിപ്പിന്റെ പൊട്ടിത്തെറിക്ക് കാരണമെന്നാണ് വിശദീകരണം. ചൊവ്വ, ഇതാ ഞങ്ങൾ വരുന്നുവെന്ന് വിക്ഷേപണത്തിന് ശേഷം സ്പേസ് എക്സ് സ്ഥാപകൻ എലോൺ മസ്ക് ട്വീറ്റ് ചെയ്തു. വിക്ഷേപണം, ഫ്ളൈറ്റിന്റെ സ്ഥാനമാറ്റം, അതിന്റെ കൃത്യമായ ലാൻഡിങ്പാത (സ്ഫോടനത്തിനു മുമ്പുള്ള)എന്നിങ്ങനെ യാത്രയുടെ വിജയകരമായ ഭാഗങ്ങൾ എലോൺ മസ്ക് വിവരിച്ചു. ഞങ്ങൾക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ലഭിച്ചു. അഭിനന്ദനങ്ങൾ സ്പേസ് എക്സ് ടീം,അദ്ദേഹം ട്വീറ്റ് ചെയ്തു. മനുഷ്യനെ ചന്ദ്രനിലേക്കും ക്രമേണ ചൊവ്വയിലേക്കും എത്തിക്കുന്നതിനായി ലക്ഷ്യമിട്ട് സ്പേസ് എക്സ് വികസിപ്പിക്കുന്ന റോക്കറ്റ് സംവിധാനമാണിത്. പുനരുപയോഗം സാധ്യമാവുന്ന ഈ വിക്ഷേപണ വാഹനം ചൊവ്വ, ചന്ദ്ര യാത്രകളുടെ ചെലവ് കുറയ്ക്കാൻ സഹായിക്കുമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. Starship landing flip maneuver pic.twitter.com/QuD9HwZ9CX — SpaceX (@SpaceX) December 10, 2020 Watch Starship high-altitude test live → https://t.co/Hs5C53qBxb https://t.co/sEMe4firi6 — SpaceX (@SpaceX) December 9, 2020 Content Highlights: SpaceXs Starship Prototype Blasts Off, Crashes In Fireball On Landing


from mathrubhumi.latestnews.rssfeed https://ift.tt/3qLJXHB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages