വാഗമണിലെ നിശാ പാർട്ടി: പിടിച്ചത് വൻ മയക്കുമരുന്നുശേഖരം; യുവതിയടക്കം ഒൻപതുപേർ അറസ്റ്റിൽ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 21, 2020

വാഗമണിലെ നിശാ പാർട്ടി: പിടിച്ചത് വൻ മയക്കുമരുന്നുശേഖരം; യുവതിയടക്കം ഒൻപതുപേർ അറസ്റ്റിൽ

വാഗമൺ: വാഗമണിലെ സ്വകാര്യ റിസോർട്ടിൽ ഞായറാഴ്ച നിശാ പാർട്ടി നടന്ന സ്ഥലത്ത് പോലീസ് പരിശോധനയിൽ പിടികൂടിയത് വൻ മയക്കുമരുന്നുശേഖരം. പാർട്ടിയിൽ ഉപയോഗിക്കാൻ കരുതിയിരുന്ന എം.ഡി.എം.എ., ഹഷിഷ്, ചരസ്, എൽ.എസ്.ഡി. സ്റ്റാമ്പ്, മേത്ലിൻ ക്രിസ്റ്റൽ, കഞ്ചാവ് തുടങ്ങിയവയാണ് പിടിച്ചെടുത്തത്. ഞായറാഴ്ച രാത്രി നടന്ന പരിശോധനയിൽ പാർട്ടി നടത്താൻ നേതൃത്വം നൽകിയ യുവതിയടക്കം ഒൻപതുപേരെയും അറസ്റ്റ് ചെയ്തു. 25 യുവതികളടക്കം 58 പേരാണ് നിശാ പാർട്ടിയിൽ പങ്കെടുത്തത്. ഇതിൽ അറസ്റ്റിലായവരെ കൂടാതെയുള്ള മറ്റ് 49 പേർ പോലീസ് കസ്റ്റഡിയിലാണ്. സി.പി.ഐ. ഏലപ്പാറ ലോക്കൽ കമ്മിറ്റി സെക്രട്ടറിയും മുൻ ഏലപ്പാറ പഞ്ചായത്ത് പ്രസിഡന്റുമായ ഷാജി കുറ്റിക്കാടിന്റെ ഉടമസ്ഥതയിലുള്ളതാണ് റിസോർട്ട്. ഞായറാഴ്ച വൈകീട്ടാണ് വാഗമൺ വട്ടപ്പതാലിലുള്ള ക്ലിഫ് ഇൻ റിസോർട്ടിൽ നിശാ പാർട്ടി നടത്തിയത്. ഇതിന് നേതൃത്വം നൽകിയ തൊടുപുഴ മങ്ങാട്ടുകവല സ്വദേശി അജ്മൽ സഹീർ (30), മലപ്പുറം തിരൂരങ്ങാടി പള്ളിക്കാപറമ്പിൽ മെഹർ ഷെറിൻ (26), എടപ്പാൾ കല്ലുങ്കൽ നബീൽ (36), കോഴിക്കോട് സ്വദേശികളായ സൽമാൻ (38), അജയ് (41), രാമനാട്ടുകര ഫറൂക്ക് സ്വദേശി ഷൗക്കത്ത് (36), കാസർകോട് ഹോസ്ദുർഗ് പടുതാക്കാട്ടുകരയിൽ മുഹമ്മദ് റഷീദ് (31), തൃശ്ശൂർ പൂവത്തൂർ അമ്പലത്തിൽ നിഷാദ് (36), തൃപ്പൂണിത്തുറ കണ്ണാകുളങ്ങര സ്വദേശി ബ്രിസ്റ്റി വിശ്വാസ് (23) എന്നിവരാണ് പിടിയിലായത്. പോലീസും ജില്ലാ നർകോട്ടിക് സെല്ലും നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്. ബർത്ത്ഡേ ആഘോഷത്തിന്റെ മറവിൽ സാമൂഹികമാധ്യമങ്ങൾ വഴിയാണ് നിശാ പാർട്ടി സംഘടിപ്പിച്ചത്. സമൂഹത്തിലെ ഉന്നത തുറകളിൽപ്പെടുന്നവരാണ് പങ്കെടുത്തവരിൽ ഏറെയും. ഇവർ മറ്റ് സ്ഥലങ്ങളിലും ഇത്തരത്തിൽ പാർട്ടി നടത്തിയിട്ടുള്ളതായി പോലീസ് പറഞ്ഞു. സംഘത്തിലെ മറ്റുള്ളവരുടെ മൊബൈൽ ഫോണും രേഖകളും പരിശോധിച്ചുവരുകയാണ്. പിടിയിലായവരെ കോവിഡ് പരിശോധനയ്ക്കുശേഷം റിമാൻഡ് ചെയ്തു. ഇടുക്കി എ.എസ്.പി. എസ്.സുരേഷ് കുമാർ നടപടികൾക്ക് നേതൃത്വം നൽകി. അതിനിടെ കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നതായി ആരോപിച്ച് യു.ഡി.എഫും ബി.ജെ.പി.യും റിസോർട്ടിലേക്ക് മാർച്ച് നടത്തി. റിസോർട്ട് പൂട്ടാൻ ഉത്തരവ് നിശാ പാർട്ടിയിൽ മയക്കുമരുന്നുശേഖരം പിടികൂടിയതിനെത്തുടർന്ന് ക്ലിഫ് ഇൻ റിസോർട്ട് അടച്ചുപൂട്ടാൻ ജില്ലാ ഭരണകൂടം ഉത്തരവിട്ടു. കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ തുറന്നുപ്രവർത്തിച്ചതിനുകൂടിയാണ് നടപടി. എസ്.പി.യുടെ റിപ്പോർട്ട് ലഭിച്ചാൽ തുടർനടപടിയെടുക്കുമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. റിസോർട്ട് ഉടമയെ സി.പി.ഐ. പുറത്താക്കി വാഗമൺ: നിശാ പാർട്ടി നടന്ന സ്ഥലത്തുനിന്ന് മയക്കുമരുന്നുകൾ പിടികൂടിയ സംഭവത്തിൽ റിസോർട്ട് ഉടമ ഷാജി കുട്ടിക്കാടിനെ സി.പി.ഐ.യിൽനിന്ന് പുറത്താക്കി. ഷാജി കുറ്റിക്കാടിന്റെ പ്രവൃത്തി കമ്മ്യൂണിസ്റ്റ് വിരുദ്ധമാണെന്നും മയക്കുമരുന്ന് മാഫിയയ്ക്കും നിശാ പാർട്ടിക്കും തന്റെ സ്ഥാപനത്തിൽ അവസരമൊരുക്കിയത് തെറ്റാണെന്നും സി.പി.ഐ. ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമൻ പത്രക്കുറിപ്പിൽ അറിയിച്ചു. വിശദമായ അന്വേഷണത്തിനുശേഷമേ റിസോർട്ട് ഉടമയെ പ്രതിചേർക്കുന്നത് തീരുമാനിക്കൂയെന്ന് എ.എസ്.പി. എസ്.സുരേഷ് കുമാർ പറഞ്ഞു. അതേസമയം ജന്മദിനാഘോഷം നടത്താനാണ് റിസോർട്ടിൽ മുറികൾ ബുക്ക് ചെയ്തതെന്നും ആളുകൾ കൂടിയപ്പോൾ താനത് ചോദ്യംചെയ്തിരുന്നെന്നും സംഭവത്തിൽ തനിക്ക് പങ്കില്ലെന്നുമാണ് ഷാജി കുറ്റിക്കാട് പറയുന്നത്. content highlights: vagamon night party


from mathrubhumi.latestnews.rssfeed https://ift.tt/3nGei8I
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages