കൊല്ലം : കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെതിരേകൊല്ലത്ത് പ്രതിഷേധ പോസ്റ്ററുകൾ. കോൺഗ്രസ് പാർട്ടിയെ ആർഎസ്എസ്സിന് വിറ്റുതുലച്ച ആർഎസ്എസ് റിക്രൂട്ട് ഏജന്റായ കെപിസിസി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരനെ പുറത്താക്കുക എന്നെഴുതിയ പോസ്റ്ററുകളാണ് കൊല്ലത്ത് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ദിവസം കൊല്ലം ഡിസിസി അധ്യക്ഷ ബിന്ദു കൃഷ്ണയ്ക്കെതിരേ കൊല്ലത്ത് പോസ്റ്റർ പ്രത്യക്ഷപ്പെട്ടിരുന്നു.പെയ്മെന്റ് റാണി ബിന്ദുകൃഷ്ണയെ ഡിസിസി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പുറത്താക്കുക, കോൺഗ്രസിനെ രക്ഷിക്കുക, ബിജെപി ഏജന്റായ ബിന്ദു കൃഷ്ണ കോൺഗ്രസ് പ്രവർത്തകരുടെ ശത്രു എന്നിങ്ങനെയെഴുതിയ പോസ്റ്ററുകളാണ് പുറത്തിറങ്ങിയത്. സേവ് കോൺഗ്രസ്സ് കൊല്ലം എന്ന പേരിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെയാണ് ശൂരനാട് രാജശേഖരനെതിരേയും പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.ഐ ഗ്രൂപ്പിലെ തർക്കമാണ് പോസ്റ്റർ പ്രതിഷേധത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ. അതേസമയം കോൺഗ്രസുകാരാണ് പോസ്റ്ററിന് പിന്നിലെന്ന് കരുതുന്നില്ലെന്ന് ശൂരനാട് രാജശേഖരൻ പ്രതികരിച്ചു. പുരയ്ക്ക്തീപിടിക്കുമ്പോൾ വാഴവെട്ടുക എന്ന് പറയുന്നത് പോലെ തിരഞ്ഞെടുപ്പ് പരാജയത്തിനു പിന്നാലെ കോൺഗ്രസ് വിരുദ്ധരാണ് ഇത് ചെയ്തതെന്നാണ് എന്റെ വിശ്വാസം. ബിന്ദുകൃഷ്ണയ്ക്കെതിരേയും തനിക്കെതിരേയും ഒരേ കേന്ദ്രങ്ങളിലുള്ളവരാണ് പോസ്റ്റർ ഒട്ടിച്ചത് എന്നാണ് മനസ്സിലാക്കുന്നത്. കൊല്ലത്തെ സംഘടനാപ്രവർത്തനങ്ങൾ കൊല്ലത്തെ കോൺഗ്രസ് നേതൃത്വമാണ് നോക്കുന്നത്. തന്റെ പേര് ഇതിലേക്ക് വലിച്ചിഴയ്ക്കേണ്ട കാര്യമില്ലെന്നും ശൂരനാട് രാജശേഖരൻ പറഞ്ഞു. Content Highlights:Poster Protest against KPCC Vice President Sooranad Rajasekharan
from mathrubhumi.latestnews.rssfeed https://ift.tt/38lS9pF
via
IFTTT
No comments:
Post a Comment