മെൽബൺ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യയെ തകർത്ത ഓസ്ട്രേലിയക്ക് ബോക്സിങ് ഡേ ടെസ്റ്റിൽ നിരാശയോടെയുള്ള തുടക്കം. അറുപത്തിയെട്ട് ഓവർ പൂർത്തിയായപ്പൊഴേയ്ക്കും അവർക്ക് എട്ട്വിക്കറ്റ് നഷ്ടപ്പെട്ടുകഴിഞ്ഞു. എട്ടിന്166 റൺസ് എന്ന നിലയിലാണവർ. പാറ്റ് കമ്മിൻസും നഥാൻ ലയണുമാണ് ക്രീസിൽ. 48 റൺസെടുത്ത മാർനസ് ലബുഷെയ്നാണ് ഇതുവരെയുള്ള ടോപ് സ്കോറർ. ട്രാവിസ് ഹെഡ് 38ഉം മാത്യു വെയ്ഡ് 30 ഉം റൺസെടുത്തു. ഓപ്പണർ ജോ ബേൺസും സ്റ്റീവൻ സ്മിത്തും പൂജ്യത്തിനും കാമറൂൺ ഗ്രീൻ 12 ഉം ടിം പെയ്ൻ 13 ഉം പാറ്റ് കമ്മിൻസ് എട്ടുംറൺസെടുത്ത് പുറത്തായി. ഇന്ത്യയ്ക്കുവേണ്ടി അശ്വിനും ബുംറയും മൂന്ന് വീതവുംമുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. നാല് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ ടെസ്റ്റിൽ എട്ട് വിക്കറ്റിന് ഓസ്ട്രേലിയക്കായിരുന്നു ജയം. Content Highlights:Australia India Second Cricket Test Melbourne Boxing Day
from mathrubhumi.latestnews.rssfeed https://ift.tt/2KVrJD8
via
IFTTT
No comments:
Post a Comment