തൃശ്ശൂർ: പതിവുപോലെ പുലർച്ച അഞ്ചുമണിക്ക് ഉണർന്ന് കണ്ണുതിരുമ്മികൊണ്ട് തച്ചിയത്ത് ഷാജൻ വീടിന്റെ വാതിൽ തുറന്നു. പക്ഷേ പതിവിന് വിപരീതമായി വീട്ട് മുറ്റത്ത് വരാന്തയിൽ ഷാജനെയും കാത്തെന്നപോലെ മുന്നിലെത്തിയത് മുതല. അപ്രതീക്ഷിത അതിഥിയെ കണ്ട് പേടിച്ച് ഷാജൻ ഓടി വീട്ടിൽ കയറി വാതിലടച്ചു. പരിഭ്രാന്തരായ കുടുംബാംഗങ്ങൾ ഉടൻ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. തൃശ്ശൂരിൽ ആതിരപ്പിള്ളി പുഴയുടെ സമീപമാണ് ഷാജന്റെ വീട്. വനം വകുപ്പ് ഉടൻ തന്നെ ഷാജന്റെ വീട്ടിലെത്തിയെങ്കിലും അതിഥി കാട്ടിലേക്ക് മടങ്ങാൻ തയ്യാറായില്ല. ഒന്നര മണിക്കൂറോളം പരിശ്രമിച്ചിട്ടും മുതല പിന്നോട്ടെടുത്തില്ല. ഒടുവിൽ വനംവകുപ്പ് നാട്ടുകാരെ കൂടെ കൂട്ടി ബന്ധിച്ചാണ് തിരികെ പുഴയിലേക്ക് അയച്ചത്. Content Highlight: Athirappally family shocked to find Crocodile in their home
from mathrubhumi.latestnews.rssfeed https://ift.tt/3qEQl3w
via
IFTTT
No comments:
Post a Comment