കൊച്ചി: പറവൂർ തത്തമ്പള്ളിയിൽ പ്ലാസ്റ്റിക് മാലിന്യങ്ങൾ കൂട്ടിയിട്ടിരുന്ന ഗോഡൗണിൽ വൻ തീപ്പിടിത്തം. ഗോഡൗൺ പൂർണമായും കത്തിനശിച്ചു. ആളപായമില്ല. ഗോഡൗണിൽ വെൽഡിങ് ജോലികൾ പുരോഗമിക്കുന്നതിനിടെ രാവിലെ 11.30 ഓടെയാണ് തീപ്പിടിത്തമുണ്ടായത്. ജനവാസ കേന്ദ്രത്തിന് തൊട്ടടുത്താണ് ഗോഡൗൺ.പ്രദേശത്ത് പുകയും രൂക്ഷ ഗന്ധവും വ്യാപിച്ചതോടെ സമീപത്തെ വീടുകളിൽനിന്ന് ആളുകളെ ഒഴിപ്പിച്ചു. അഗ്നിശമന സേനയുടെ ആറ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് സമീപത്തെ വീടുകളിലേക്ക് തീ പടരുന്നത് തടഞ്ഞത്. പ്ലാസ്റ്റിക് മാലിന്യങ്ങൾ പുനരുപയോഗിക്കുന്നതിനായാണ് ഇവിടെ കൂട്ടിയിട്ടിരുന്നത്. Content Highlights:Massive fire at plastic waste godown in Paravoor
from mathrubhumi.latestnews.rssfeed https://ift.tt/3rdGeCS
via
IFTTT
No comments:
Post a Comment