തിരുവനന്തപുരം :ഔദ്യോഗിക വെബ്സൈറ്റിലെ തദ്ദേശതിരഞ്ഞെടുപ്പു ഫലങ്ങൾ തിരുത്തി തിരഞ്ഞെടുപ്പ് കമ്മീഷൻ. മുന്നണികൾക്ക് കിട്ടിയ തദ്ദേശ സ്ഥാപനങ്ങൾ എന്നത് നീക്കം ചെയ്ത് മുന്നണികൾ വിജയിച്ച വാർഡുകളുടെ എണ്ണം എന്നാണ് തിരുത്തിയത്. മുനിസിപ്പാലിറ്റികളിൽ യുഡിഎഫിന് മുൻതൂക്കം എന്നാണ് നേരത്തെ രേഖപ്പെടുത്തിയിരുന്നത്. ഇതും നീക്കം ചെയ്തു. സിപിഎമ്മിന്റെ പരാതിയെ തുടർന്നാണ് യുഡിഎഫിന് മുൻതൂക്കം എന്ന വാചകം തിരുത്തിയത്. വോട്ടെണ്ണൽ ദിവസത്തിന്റെ അവസാനം ചിലമേഖലകളിൽ ഔദ്യോഗികമായി വരുന്ന കണക്കുകൾ അപ്ലോഡ് ചെയ്യുന്നതിൽ ഉദ്യോഗസ്ഥർക്ക് സാങ്കേതികമായി ബുദ്ധിമുട്ട് അനുഭവപ്പെട്ടു. അങ്ങനെ വന്നപ്പോൾ35 മുനിസിപ്പാലിറ്റികളിൽ എൽഡിഎഫും 45 മുനിസിപ്പാലിറ്റികളിൽ യുഡിഎഫും എന്ന രീതിയിലുള്ള കണക്കുകൾ വന്നത്. ഈ കണക്കുകൾ തെറ്റായതിനാൽ തന്നെ ഉദ്യോഗസ്ഥർക്ക് പുതിയ പാസ് വേഡുകൾ നൽകിയെങ്കിലും സാങ്കേതിക പ്രശ്നം പരിഹരിക്കാനായില്ല. അതിനാൽ തദ്ദേശ സ്ഥാപനങ്ങളുടെ എണ്ണം എന്നുള്ളത് നീക്കി പകരം വിജയിച്ച വാർഡുകളുടെ എണ്ണം നൽകി. 3077 മുൻസിപ്പൽ വാർഡുകളിൽ 1167 ഇടത്താണ് എൽഡിഎഫ് വിജയിച്ചിരിക്കുന്നത്. 1172 ഇടത്ത് യുഡിഎഫും വിജയിച്ചു. മറ്റുള്ളവർ 414 ഇടത്തുണ്ട്. അതിൽ എൽഡിഎഫിന്റെയും യുഡിഎഫിന്റെയും സ്വതന്ത്രർ ഉൾപ്പെടും. അതുകൊണ്ട് 35, 45 എന്ന മുൻസിപ്പാലിറ്റികളുടെ കണക്കിൽ മാറ്റം വരും. ജില്ലാ തലത്തിലെ വിവരങ്ങൾ കൂടി ശേഖരിച്ച് മാത്രമെ അന്തിമ കണക്കുകൾ പുറത്തുവിടാനാകു. ചില സ്ഥലങ്ങളിൽ തൂക്ക് സഭകളാണ് അവിടെ സ്വതന്ത്രരുടെ നിലപാട് നിർണായകമാണ്. Content Highlight: Election Commission corrected results in website
from mathrubhumi.latestnews.rssfeed https://ift.tt/3p3Baiy
via
IFTTT
No comments:
Post a Comment