പ്രത്യേക നിയമസഭാ സമ്മേളനം: സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള വിഷയമല്ലെന്ന് വി. എസ് സുനില്‍കുമാര്‍ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 25, 2020

പ്രത്യേക നിയമസഭാ സമ്മേളനം: സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള വിഷയമല്ലെന്ന് വി. എസ് സുനില്‍കുമാര്‍

തിരുവനന്തപുരം: പ്രത്യേക നിയമസഭാസമ്മേളനം ചേരുന്ന വിഷയത്തിൽ കേരള ഗവർണറുമായി ഏറ്റുമുട്ടലിനില്ലെന്ന് മന്ത്രി വിഎസ് സുനിൽ കുമാർ. സർക്കാരിന്റെ ഭാഗം ഗവർണറെ ബോധ്യപ്പെടുത്തിയിട്ടുണ്ട്. വീണ്ടും കൂടിക്കാഴ്ച നടത്തേണ്ട ആവശ്യമില്ലെന്നും മന്ത്രി പ്രതികരിച്ചു. സഭാ സമ്മേളനം ചേരുന്ന വിഷയത്തിൽ അനുകൂല തീരുമാനം വരുമെന്നാണ് കരുതുന്നത്. സർക്കാരിന് പറയാനുള്ള കാര്യങ്ങൾ അദ്ദേഹത്തെ ധരിപ്പിച്ചിട്ടുണ്ട്. ഗവർണറും കുറച്ച് കാര്യങ്ങൾ പറഞ്ഞിരുന്നു, അത് മുഖ്യമന്ത്രിയെ ധരിപ്പിച്ചിട്ടുണ്ട്. പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു.ഇത് സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിലുള്ള വിഷയമല്ലെന്നും കേന്ദ്രസർക്കാർ ഇടപെടേണ്ട കാര്യമില്ലെന്നുംമന്ത്രി പ്രതികരിച്ചു. അതേസമയം പ്രത്യേക നിയമസഭാ സമ്മേളനത്തിന് ഗവർണർ അനുമതി നൽകിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെയാണ് മന്ത്രി വി. എസ് സുനിൽകുമാറും എ. കെ ബാലനും ഗവർണറുമായി കൂടിക്കാഴ്ച നടത്തിയത്. കേന്ദ്രത്തിന്റെ കാർഷിക നിയമങ്ങളെ തള്ളിക്കൊണ്ടുള്ള പ്രമേയം പാസാക്കാനായി ഡിസംബർ 23ന് പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചുചേർക്കണമെന്ന ശുപാർശ നേരത്തെ ഗവർണർ തള്ളിയിരുന്നു. തുടർന്നാണ് വിവാദം ഉടലെടുത്തത്.ഡിസംബർ 31ന് സഭ ചേരുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വീണ്ടും ഗവർണർക്ക് ശുപാർശ നൽകിയത്. Content Highlights:Minister VS Sunil Kumar Special Assembly session Kerala Governor


from mathrubhumi.latestnews.rssfeed https://ift.tt/2KTBbH9
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages