പൂഴനാട്ടില്‍ വ്യാപക ആക്രമണം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിമരവും പ്രവര്‍ത്തകയുടെ കടയും നശിപ്പിച്ചു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 25, 2020

പൂഴനാട്ടില്‍ വ്യാപക ആക്രമണം, കോണ്‍ഗ്രസ് പാര്‍ട്ടിയുടെ കൊടിമരവും പ്രവര്‍ത്തകയുടെ കടയും നശിപ്പിച്ചു

തിരുവനന്തപുരം : നെയ്യാറ്റിൻകര പൂഴനാട്ടിൽ വ്യാപക ആക്രമണം. പ്രവർത്തകന്റെബൈക്ക്, കോൺഗ്രസ് പാർട്ടിയുടെ കൊടിമരം, പ്രവർത്തകയുടെ കട എന്നിവ നശിപ്പിച്ചു. സ്ഥലത്ത് പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. പൂഴനാട് നീരാളി കോണത്ത് യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ബിബിന്റെ വീടിനുമുന്നിൽ നിർത്തിയിരുന്ന 2 ബൈക്കുകളാണ് കത്തിച്ച നശിച്ചത്. പൂഴനാടൻ പരിസരപ്രദേശത്തുസ്ഥാപിച്ചിരുന്ന കോൺഗ്രസിന്റെ കൊടിമരങ്ങളുംസ്തൂപങ്ങളും അടിച്ചുതകർത്തു. കോൺഗ്രസ് പാർട്ടി അനുഭാവി ചന്ദ്രികയുടെ കടയും തകർത്ത നിലയിൽ കണ്ടെത്തി. ഏതാനും മാസങ്ങൾക്കുമുമ്പ് ഭക്ഷ്യധാന്യ കിറ്റ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇവിടെ യൂത്ത് കോൺഗ്രസും ഡിവൈഎഫ്ഐ പ്രവർത്തകരും തമ്മിൽ നേരിയ സംഘർഷം ഉണ്ടായിരുന്നു. സ്ഥലത്ത് ആര്യങ്കോട് പോലീസ് ക്യാമ്പ് ചെയ്തിട്ടുണ്ട്. സംഭവത്തിനു പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരാണെന്ന് യൂത്ത് കോൺഗ്രസ് ആരോപിക്കുന്നു. content highlights:Puzhanad widespread attack, congress flag posts damaged


from mathrubhumi.latestnews.rssfeed https://ift.tt/37Pci8t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages