തിരുവനന്തപുരം: ഗവർണർ പദവി വലിച്ചെറിഞ്ഞ് കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരാനില്ലെന്ന് മിസോറാം ഗവർണർ പി.എസ്. ശ്രീധരൻ പിള്ള. അങ്ങനെ കുട്ടിക്കളി പോലെ വലിച്ചെറിയേണ്ടതല്ല ഗവർണർ പദവിയെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ക്രൈസ്തവ സഭകളെക്കുറിച്ച് എഴുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിന് തിരുവനന്തപുരത്ത് എത്തിയതായിരുന്നു അദ്ദേഹം. ഗവർണറുടെ പോസ്റ്റ് ഏറ്റവും ഉയർന്ന ഭരണഘടനാ പദവികളിലൊന്നാണെന്ന് ശ്രീധരൻ പിള്ള പറഞ്ഞു. അതിനെ കുട്ടിക്കളി പോലെ വലിച്ചെറിയാൻ തയ്യാറാവില്ല. തന്റെ ഭാഗത്തുനിന്ന് അതിനുള്ള നിഷേധാത്മക സമീപനം ഉണ്ടാകില്ല. തീരുമാനം എടുക്കേണ്ടത് തന്നെ നിയമിച്ചവരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെട്ടന്ന് തിരിച്ചുവരവ് ഉണ്ടാകും എന്ന് വാർത്തകൾ വന്നതിനാലാണ് കുട്ടിക്കളി എന്ന വാക്കുപയോഗിച്ചതെന്നും അല്ലാതെ മറ്റാരെയും ഉദ്ദേശിച്ചില്ല എന്നും അദ്ദേഹം പറഞ്ഞു. കുട്ടിക്കളി പ്രയോഗം കുമ്മനത്തേക്കുറിച്ചാണോ എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കുമ്മനം രാജശേഖരൻ ഗവർണർ പദവി രാജിവെച്ച് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.ആ ഒഴിവിലാണ് പി.എസ്. ശ്രീധരൻ പിള്ള ഗവർണറായത് Content Highlights: Will not resign as governor and enter Kerala politics, says P.S. Sreedharan Pillai
from mathrubhumi.latestnews.rssfeed https://ift.tt/2JW9dKO
via
IFTTT
No comments:
Post a Comment