തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ ദുര്‍ബല സംഘടനാസംവിധാനമെന്ന് ലീഗ്; ചെന്നിത്തലയെ അതൃപ്തി അറിയിക്കും - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 18, 2020

തോല്‍വിക്ക് കാരണം കോണ്‍ഗ്രസിന്റെ ദുര്‍ബല സംഘടനാസംവിധാനമെന്ന് ലീഗ്; ചെന്നിത്തലയെ അതൃപ്തി അറിയിക്കും

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തോൽവിക്ക് കാരണം കോൺഗ്രസിന്റെ ദുർബലമായ സംഘടനാ സംവിധാനമാണെന്ന് കുറ്റപ്പെടുത്തി മുസ്ലിംലീഗ്. തോൽവിയുടെ ഉത്തരവാദിത്വംകോൺഗ്രസിനാണെന്ന നിലപാടിൽ മുന്നണിയിലെ മറ്റുഘടക കക്ഷികളും രംഗത്തെത്തിയതിന് പിന്നാലെയാണ് ലീഗിന്റെ അതൃപ്തി പരസ്യമാക്കുന്നത്. മുസ്ലിം ലീഗിന് തങ്ങളുടെ ശക്തികേന്ദ്രങ്ങളിൽ വലിയ മുന്നേറ്റം കാഴ്ചവെക്കാനായെങ്കിലും കോൺഗ്രസിന് അവരുടെ ശക്തികേന്ദ്രങ്ങളിൽ കാര്യമായ വോട്ടുചോർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഇത് തടഞ്ഞുനിർത്താനുള്ള സംഘനാസംവിധാനം കോൺഗ്രസിനില്ല. തിരഞ്ഞെടുപ്പ് ഘട്ടത്തിലും കോൺഗ്രസ് നേതാക്കൾ തമ്മിലുള്ള അഭിപ്രായ ഭിന്നതയും തിരച്ചടിയായെന്നും ലീഗ് വിലയിരുത്തുന്നു. തിരഞ്ഞെടുപ്പ് അവലോകനത്തിനായി തിരുവനന്തപുരത്ത് മുസ്ലിംലീഗ് നേതാക്കൾ യോഗം ചേർന്ന്കൊണ്ടിരിക്കുകയാണ്. പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, എം.കെ.മുനീർ, പി.വി.അബ്ദുൾ വഹാബ് തുടങ്ങിയ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. യോഗത്തിന് ശേഷം ലീഗ് നേതാക്കൾ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെ അദ്ദേഹത്തിന്റെ വസതിയിലെത്തി കാണും. തിരഞ്ഞെടുപ്പ് തോൽവിയിൽ കോൺഗ്രസിന്റെ പങ്ക് സംബന്ധിച്ച് നേതാക്കൾ ചെന്നിത്തലയെ അതൃപ്തി അറിയിക്കാനാണ് കൂടിക്കാഴ്ച. അതേ സമയം മുന്നാക്ക സംവരണ വിഷയത്തിൽ ലീഗ് എടുത്ത നിലപാട് മുന്നണിക്ക് തിരിച്ചടിയായിട്ടുണ്ടെന്ന നിലപാട് കോൺഗ്രസിനുമുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽവെൽഫയർ പാർട്ടിയുമായുള്ള ബന്ധം ഏത് രീതിയിൽ ബാധിച്ചുവെന്നും മുസ്ലിംലീഗും സ്വയം വിലയിരുത്തുന്നുണ്ട്. ഇതിനിടെ കടുത്ത നിലപാടുമായി ആർഎസ്പിയും രംഗത്തെത്തി. ലീഗ് നേതാക്കൾ ചെന്നിത്തലയെ കാണുന്നതിന് പിന്നാലെ ആർഎസ്പി നേതാക്കളും ഇന്നത്തെ യുഡിഎഫ് യോഗത്തിന് മുമ്പായി പ്രതിപക്ഷ നേതാവിനെ സന്ദർശിക്കും. മുന്നണിയിൽ ഈ രീതിയിൽ തുടരേണ്ടതില്ല എന്നതാണ് ആർഎസ്പിയിലെ പൊതുവികാരം. വിശ്വസ്തതയുള്ള നേതാക്കൾ കോൺഗ്രസിന്റെ മുൻനിരയിലേക്ക് വരണമെന്നാണ് ആർഎസ്പിയുടെ ആവശ്യം. Content Highlights:local body election fail-congress-muslim leagu-udf


from mathrubhumi.latestnews.rssfeed https://ift.tt/37vaWzM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages