വിരാടിനെ സംരക്ഷിക്കണം, അല്ലെങ്കില്‍ വിട്ടുതരണം; പ്രധാനമന്ത്രിമാരോട് ബ്രിട്ടീഷ് ട്രസ്റ്റ് - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 7, 2020

വിരാടിനെ സംരക്ഷിക്കണം, അല്ലെങ്കില്‍ വിട്ടുതരണം; പ്രധാനമന്ത്രിമാരോട് ബ്രിട്ടീഷ് ട്രസ്റ്റ്

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിരാടിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ബ്രിട്ടീഷ് ട്രസ്റ്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും ബ്രിട്ടീഷ് പ്രധാന മന്ത്രി ബോറിസ് ജോൺസണും കത്തെഴുതി. ഇന്ത്യ ഡീക്കമ്മീഷൻ ചെയ്ത വിമാനവാഹിനിക്കപ്പൽ ഐഎൻഎസ് വിരാട്, ബ്രിട്ടീഷ് റോയൽ നേവിയിൽ എച്ച്എംഎസ് ഹെർമ്സ് എന്ന പേരിൽ സേവനമനുഷ്ടിച്ചിരുന്നു. മറ്റെല്ലാ നിർദേശങ്ങളും പരാജയപ്പെട്ടാൽ, വിമാനവാഹിനിക്കപ്പൽ ബ്രിട്ടണിലേക്ക് തിരികെ കൊണ്ടുപോകാൻ അനുവദിക്കണമെന്നും അവിടെ ഒരു മാരിടൈം മ്യൂസിയം സ്ഥാപിക്കാൻ കഴിയുമെന്നും ഹെർമ്സ് വിരാട് ഹെറിറ്റേജ് ട്രസ്റ്റ് ഇരുനേതാക്കൾക്കും എഴുതിയ കത്തിൽ അഭിപ്രായപ്പെട്ടു. ഇത് അനുവദിച്ചാൽ, ലിവർപൂൾ സിറ്റി സെന്ററിന് എതിർവശത്ത് ലോകോത്തര മാരിടൈം മ്യൂസിയം സൃഷ്ടിക്കുമെന്നാണ് അവർ അവകാശപ്പെടുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ കാലം സജീവമായിരുന്ന യുദ്ധക്കപ്പൽ എന്ന ഗിന്നസ് റെക്കോർഡിന് ഉടമയാണ് വിരാടെന്ന് ഇരു രാജ്യങ്ങളിലെയും പ്രധാനമന്ത്രികൾക്ക് അയച്ച കത്തിൽ ട്രസ്റ്റ് ചൂണ്ടിക്കാണിച്ചു. 1959-ലാണ് എച്ച്.എം.എസ്. ഹെർമിസ് എന്ന കപ്പൽ റോയൽ നേവി ഓഫ് ദി യുണൈറ്റഡ് കിങ്ഡത്തിന്റെ ഭാഗമായത്. 1987-ലാണ് വിരാട് ഇന്ത്യൻ നാവികസേനയുടെ ഭാഗമായി. ഹെർമ്സ് ട്രസ്റ്റ് അതിന്റെ ഇന്ത്യൻ പങ്കാളികളായ എൻവിടെകുമായി ചേർന്ന് വിരാടിനെ ഗോവ തീരത്ത് ഒരു മ്യൂസിയമാക്കി മാറ്റാൻ ശ്രമിച്ചിരുന്നു. എന്നാൽ നാവികസേന ഡീക്കമ്മീഷൻ ചെയ്ത വിരാടിനെ ഏറ്റെടുക്കാനായി, എൻവിടെക് നൽകിയ അപേക്ഷയിൽ എൻഒസി നൽകാനാവില്ലെന്ന് പ്രതിരോധവകുപ്പ് അറിയിച്ചിരുന്നു. ഇതേ തുടർന്ന് എൻവിടെക് വിഷയത്തിൽ, വരുന്ന ആഴ്ച സുപ്രീംകോടതിയിൽ അപ്പീൽ സമർപ്പിച്ചേക്കും. ഗുജറാത്തിലെ ശ്രീറാം ഗ്രൂപ്പ് ഓഫ് ഇൻഡസ്ട്രീസിന് കൈമാറിയ ഇന്ത്യൻ നാവികസേനയുടെ വിമാനവാഹിനിക്കപ്പൽ ഐ.എൻ.എസ് വിരാട് പൊളിക്കുന്നത് തടയാനാവില്ലെന്ന് കേന്ദ്രസർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. കൂടുതൽ വില നൽകുന്നവർക്ക് വിരാടിനെ കൈമാറാൻ ഒരുക്കമാണെന്ന് ശ്രീറാം ഗ്രൂപ്പിന്റെ ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് പട്ടേൽ സെപ്റ്റംബറിൽ ആവർത്തിച്ച് പ്രസ്താവിച്ചിരുന്നു. Content Highlights: Save Viraat Or Let Us Tow It Back To UK: Trust To PM, Boris Johnson


from mathrubhumi.latestnews.rssfeed https://ift.tt/37N4fbd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages