ബി.ജെ.പിക്ക് കേരളജനത ഒരിഞ്ച് സ്ഥലം കൊടുക്കില്ല, ജനങ്ങളുടെ പ്രതീക്ഷ യു.ഡി.എഫില്‍: രമേശ് ചെന്നിത്തല - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, December 7, 2020

ബി.ജെ.പിക്ക് കേരളജനത ഒരിഞ്ച് സ്ഥലം കൊടുക്കില്ല, ജനങ്ങളുടെ പ്രതീക്ഷ യു.ഡി.എഫില്‍: രമേശ് ചെന്നിത്തല

യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേരളമൊട്ടാകെ ഈ അഴിമതി സർക്കാരിനെതിരായി വിധിയെഴുതാൻ പോവുന്ന സന്ദർഭമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. ബി.ജെ.പിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെടാൻ പോകുന്ന തിരഞ്ഞെടുപ്പാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായി ജനങ്ങൾ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ പോകുന്ന ഒരു കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവൻ. ആ പ്രതീക്ഷ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും. കേരളത്തിൽ അഴിമതിയുടെ ചുരുളുകൾ ഓരോന്നായി അഴിയുകയാണ്. ഉന്നതനാരാണെന്ന് എന്നുള്ള ചോദ്യം താൻ വീണ്ടുമുന്നയിക്കുന്നു. അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.


from mathrubhumi.latestnews.rssfeed https://ift.tt/3oxl809
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages