കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ: ഫ്‌ളക്‌സ് ബോര്‍ഡുമായി കെ.എസ്.യു - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 18, 2020

കെ. സുധാകരനെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ: ഫ്‌ളക്‌സ് ബോര്‍ഡുമായി കെ.എസ്.യു

തിരുവനന്തപുരം : തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് തകർന്നടിഞ്ഞതിന് പിന്നാലെ നേതൃത്വമാറ്റം ആവശ്യപ്പെട്ട് കെ.എസ്.യു. "സുധാകരനെ വിളിക്കൂ,കോൺഗ്രസിനെ രക്ഷിക്കൂ എന്ന തരത്തിൽകെ.എസ്.യുവിന്റെ പേരിലാണ്ഫ്ളക്സ് ബോർഡുകൾ ഇറങ്ങിയിരിക്കുന്നത്.തിരുവനന്തപുരം എം.എൽ.എ ഹോസ്റ്റലിന് മുന്നിലും തിരുവനന്തപുരം കെപിസിസി ഓഫീസിന് മുന്നിലുമാണ് ഫ്ളെക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നത്. "ഇനിയും ഒരു പരീക്ഷണത്തിന് സമയം ഇല്ല. കെ സുധാകരനെ വിളിക്കൂ കോൺഗ്രസിനെ രക്ഷിക്കൂ. കേരളത്തിലെ കോൺഗ്രസിന് ഊർജ്ജം പകരാൻ ഊർജ്ജസ്വലതയുള്ള നേതാവ് കെ. സുധാകരനെ കെ.പി.സി.സി പ്രസിഡന്റ് ആക്കുക എന്നിങ്ങനെ പോകുന്നുഫ്ളക്സ് ബോർഡിലെ വാചകങ്ങൾ. കോഴിക്കോട് കെ. മുരളീധരന്റെ നേതൃത്വം ആവശ്യപ്പെട്ടുകൊണ്ടുള്ള ഫ്ളക്സ് ബോർഡുകളും കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടിരുന്നു. Content Highlight: KSU Flex Board for K Sudhakaran


from mathrubhumi.latestnews.rssfeed https://ift.tt/3mEFmUE
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages