രാഷ്‌ട്രീയപ്രവേശ സൂചനയുമായി വീണ്ടും വിജയ്; മറ്റ് പാർട്ടികളിൽ ചേരേണ്ടെന്ന് ആരാധകർക്ക് നിർദേശം - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, December 20, 2020

രാഷ്‌ട്രീയപ്രവേശ സൂചനയുമായി വീണ്ടും വിജയ്; മറ്റ് പാർട്ടികളിൽ ചേരേണ്ടെന്ന് ആരാധകർക്ക് നിർദേശം

വിജയ്| File Photo:Mathrubhumi ചെന്നൈ: രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചനയുമായി നടൻ വിജയ്. ആരാധക സംഘടനയിൽ ഭിന്നിച്ച് നിൽക്കുന്ന മുൻഭാരവാഹികളുമായി നടത്തിയ ചർച്ചയിലാണ് നിങ്ങൾ ആഗ്രഹിക്കുന്ന കാര്യം നടക്കുമെന്നും അതുവരെ മറ്റ് പാർട്ടികളിലൊന്നും ചേരരുതെന്നും വിജയ് നിർദേശിച്ചത്. രാഷ്ട്രീയപ്പാർട്ടി രൂപവത്കരണ വിഷയത്തിൽ അച്ഛൻ എസ്.എ. ചന്ദ്രശേഖറുമായി തെറ്റിയ വിജയ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുമായാണ് ചർച്ച നടത്തിയത്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങണമെന്ന് ആഗ്രഹിക്കുന്ന ഇവരിൽ പലരെയും അച്ഛനുമായുള്ള ഭിന്നതയുടെ പേരിൽ സംഘടനയിലെ പദവികളിൽനിന്ന് നീക്കിയിരുന്നു. മുഖ്യമന്ത്രിയായാൽ അഴിമതി ഇല്ലാതാക്കുമെന്ന് രണ്ടുവർഷംമുമ്പ് വിജയ് നടത്തിയ പരാമർശത്തെത്തുടർന്നാണ് രാഷ്ട്രീയപ്രവേശം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിച്ചത്. വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന് സിനിമാ നിർമാതാവും സംവിധായകനുംകൂടിയായ അച്ഛൻ ചന്ദ്രശേഖർ പലതവണ പരസ്യമായി പറഞ്ഞിരുന്നു. അഖിലേന്ത്യാ ദളപതി വിജയ് മക്കൾ ഇയക്കം എന്ന പേരിൽ പുതിയ പാർട്ടി രൂപവത്കരിക്കാൻ കഴിഞ്ഞമാസം ചന്ദ്രശേഖർ തിരഞ്ഞെടുപ്പ് കമ്മിഷന് അപേക്ഷ സമർപ്പിച്ചു. എന്നാൽ, ഈ പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും ആരാധകർ ഇതിൽ ചേരരുതെന്നും വിജയ് വ്യക്തമാക്കി. വിജയ്യും അമ്മ ശോഭയും എതിർത്തതോടെ പാർട്ടി രൂപവത്കരണ നടപടികൾ പാതിവഴിയിൽ ചന്ദ്രശേഖർ ഉപേക്ഷിച്ചു. ഒപ്പം നിൽക്കുന്നവർ മകനെ വഴിതെറ്റിക്കുകയാണെന്ന് ചന്ദ്രശേഖർ ആരോപിച്ചിരുന്നു. ഇതിനിടെ അച്ഛനെ അനുകൂലിക്കുന്ന ആരാധകസംഘടനാ നേതാക്കളെ സ്ഥാനത്തുനിന്ന് വിജയ് നീക്കി. ഇവരിൽ പലരും പല പാർട്ടികളിൽ ചേരാൻ ഒരുങ്ങുന്നുവെന്ന വിവരത്തെത്തുടർന്നാണ് ഞായറാഴ്ച പ്രത്യേകയോഗം വിളിച്ചത്. ചെന്നൈയ്ക്കടുത്ത് പനയൂരിലുള്ള വീട്ടിലേക്ക് നേതാക്കളെ എത്തിച്ച് വീഡിയോ കോൺഫറൻസിങ്ങിലൂടെയായിരുന്നു വിജയ്യുടെ ചർച്ച. രാഷ്ട്രീയ പ്രവേശമുണ്ടാകുമെന്ന് സൂചന നൽകിയതോടെ നേതാക്കൾ സംഘടനയുമായി ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചുവെന്നാണ് വിവരം. content highlights: actor vijay hints entry to politics


from mathrubhumi.latestnews.rssfeed https://ift.tt/2KdKAJP
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages