ഗില്ലും പൂജാരയും വിഹാരിയും മടങ്ങി; നിലയുറപ്പിച്ച് രഹാനെ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, December 26, 2020

ഗില്ലും പൂജാരയും വിഹാരിയും മടങ്ങി; നിലയുറപ്പിച്ച് രഹാനെ

മെൽബൺ: ഓസ്ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി എന്നിവരെ മടക്കി ഓസ്ട്രേലിയ. രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 36 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി ഗിൽ മികച്ച പ്രകടനം പുറത്തെടുത്തു. 65 പന്തുകൾ നേരിട്ട ഗിൽ എട്ടു ബൗണ്ടറികളടക്കം 45 റൺസെടുത്താണ് മടങ്ങിയത്. നിലയുറപ്പിച്ച് കളിച്ച പൂജാരയാണ് പിന്നീട് മടങ്ങിയത്. 70 പന്തിൽ നിന്ന് 17 റൺസെടുത്ത പൂജാരയെ പാറ്റ് കമ്മിൻസാണ് പുറത്താക്കിയത്. രണ്ടാം വിക്കറ്റിൽ ഗിൽ - പൂജാര സഖ്യം 61 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. തുടർന്ന് ക്രീസിൽ ഒന്നിച്ച അജിങ്ക്യ രഹാനെ - ഹനുമ വിഹാരി സഖ്യം നിലയുറപ്പിച്ച് കളിച്ചു. കൂട്ടുകെട്ട് അർധ സെഞ്ചുറി പിന്നിട്ടതിനു പിന്നാലെ വിഹാരിയെ നഥാൻ ലിയോൺ മടക്കി. 66 പന്തിൽ നിന്ന് 21 റൺസെടുത്താണ് വിഹാരി മടങ്ങിയത്. രഹാനെയും ഋഷഭ് പന്തുമാണ് ഇപ്പോൾ ക്രീസിൽ. മത്സരത്തിന്റെ തത്സമയ വിവരണം വായിക്കാം... Content Highlights: India vs Australia 2nd test day 2


from mathrubhumi.latestnews.rssfeed https://ift.tt/3rDjJI3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages