കൊച്ചി : മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രൻ ഇഡിക്കു മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ അതിലെ വിധിക്ക് കാത്തുനിൽക്കാതെ രാവിലെ 8.50 ഓടെ ഇ.ഡി ഓഫീസിൽ എത്തുകയായിരുന്നു. മുമ്പ് മൂന്നുതവണ നോട്ടീസ് അയച്ചപ്പോഴും കോവിഡ് ഉൾപ്പെടെയുള്ള ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ഹാജരായിരുന്നില്ല. എന്നാൽ നടുവേദനയുടെ പ്രശ്നം ഒഴിച്ചാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളില്ലെന്ന് കണ്ടെത്തിയ മെഡിക്കൽ ബോർഡ് രവീന്ദ്രനെ ഡിസ്ചാർജ് ചെയ്തിരുന്നു ഇ.ഡി. ചോദ്യംചെയ്യാൻ വിളിപ്പിച്ചപ്പോൾ മുൻകൂർ ജാമ്യാപേക്ഷയാണ് ശിവശങ്കർ ഹൈക്കോടതിയിൽ നൽകിയത്. ഹർജി പരിഗണിച്ചപ്പോൾ ശിവശങ്കർ ഇപ്പോൾ പ്രതിയല്ലെന്നും അറസ്റ്റുചെയ്യാൻ തീരുമാനിച്ചിട്ടില്ലെന്നുമാണ് ഇ.ഡി. ഹൈക്കോടതിയിൽ അറിയിച്ചത്. തുടർന്ന് ജാമ്യാപേക്ഷ തള്ളി. മിനിറ്റുകൾക്കുള്ളിൽ ഇ.ഡി. ശിവശങ്കറിനെ കസ്റ്റഡിയിൽ എടുക്കുകയും രാത്രിയോടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. ഇതാണ് മുൻകൂർജാമ്യാപേക്ഷ നൽകാതെ, ചോദ്യംചെയ്യുമ്പോൾ അഭിഭാഷകസാന്നിധ്യം ആവശ്യപ്പെട്ട് രവീന്ദ്രൻ കോടതിയെ സമീപിക്കാനുള്ള കാരണം. നോട്ടീസിൽ ഏതു കേസിന്റെ അന്വേഷണത്തിന്റെ ഭാഗമായാണ് വിളിക്കുന്നതെന്ന് ഇ.ഡി. രേഖപ്പെടുത്തിയിട്ടില്ല. അറിവില്ലാത്ത കാര്യങ്ങളെക്കുറിച്ച് നിർബന്ധപൂർവം മൊഴി പറയിപ്പിക്കാൻ സാധ്യതയുണ്ടെന്ന് ആശങ്കപ്പെടുന്നു. ആരോഗ്യപ്രശ്നങ്ങൾ ഇപ്പോഴുമുള്ളതിനാൽ ദീർഘനേരം ചോദ്യംചെയ്യുന്നത് ഒഴിവാക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യങ്ങൾ. content highlights;CM Raveendran appears before Enforcement Directorate
from mathrubhumi.latestnews.rssfeed https://ift.tt/38cqF5N
via
IFTTT
No comments:
Post a Comment