'അഹങ്കാരം ഒട്ടും പാടില്ല, വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല', ഉപദേശവുമായി ജയരാജൻ - daylightnews

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, December 18, 2020

'അഹങ്കാരം ഒട്ടും പാടില്ല, വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല', ഉപദേശവുമായി ജയരാജൻ

കണ്ണൂർ: തദ്ദേശ സ്വയം ഭരണ തിരഞ്ഞെടുപ്പിൽ തോറ്റ സ്ഥാനാർത്ഥികൾക്ക്ചുമതലകൾ നൽകി സിപിഎം. വരാൻ പോകുന്ന തിരഞ്ഞെടുപ്പിൽ വിജയിക്കാൻ വേണ്ട പണിയെടുക്കാനാണ് നിർദ്ദേശം. വീടുകൾ സന്ദർശിക്കുക, വോട്ടർമാരെ കണ്ട് നന്ദിപറയുക. വോട്ട് ചെയ്തവർ ആയാലും ചെയ്യാത്തവർ ആയാലും നേരിൽ കണ്ട് നന്ദി പുതുക്കുക. ഇതൊക്കെയാണ് തോറ്റവർക്കുള്ള ഉപദേശങ്ങൾ. 500 താഴെ ആളുകൾ പരാജയപ്പെട്ടിട്ടുണ്ടെന്നും ഇതിൽ ഇടതുപക്ഷത്തിന്റെ പ്രമുഖ നേതാക്കൾ ഉൾപ്പെടെയുള്ളവർഉണ്ടെന്നുംഇവർ വീടുകൾ കയറണമെന്നും വോട്ട് ചെയ്തവരും അല്ലാത്തവരുമായ ജനങ്ങളുമായി ബന്ധം സ്ഥാപിക്കണമെന്നും സിപിഎം നേതാവ് എ.വി ജയരാജൻ കണ്ണൂരിൽ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. "അഹങ്കാരം ഒട്ടും പാടില്ല. വിനയാന്വിതനായി ജനങ്ങൾക്ക് മുന്നിലെത്തണം.വോട്ട് ചെയ്യാത്തവരോട് വെറുപ്പോ നീരസമോ പാടില്ല. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പാണ് ലക്ഷ്യം. ജയിച്ചവർ മാത്രം നന്ദി പറയാൻ വോട്ടർമാരുടെ അടുത്ത് പോയാൽ പോരാ. തോറ്റവരും നിരന്തരം വീട് കയറണം. കണ്ണൂർ ജില്ലയിൽ 1168 പേർ വിജയിച്ചപ്പോൾ 500ൽ അധികം സ്ഥാനാർത്ഥികളാണ് പരാജയപ്പെട്ടത്. തോൽവിയുടെ പേരിൽ മാറി നിൽക്കുന്നതാണ് പല ഇടത്തും പ്രശ്നമായത്. തിരിച്ച് പിടിക്കാൻ കഴിയാത്തതിന്റെ കാരണവും ഈ അകൽച്ച തന്നെയാണെന്ന് പാർട്ടി കണ്ടെത്തിയിട്ടുണ്ട്", ജയരാജൻപറഞ്ഞു Content Highlight: MV Jayarajan press meet


from mathrubhumi.latestnews.rssfeed https://ift.tt/3p6Pt69
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages